ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ കാറപകടത്തിൽ മരിച്ച മലയാളി ലോട്സിയുടെയും രണ്ടു മക്കളുടെയും സംസ്കാരം ഇന്ന് നടത്തും. ഒരേ കല്ലറയിലാണ് ലോട്സിയുടെയും മക്കളുടെയും സംസ്കാരം നടത്തുന്നത്. കൊവിഡ് നിയന്ത്രണണങ്ങൾ കാരണം ബന്ധുക്കൾക്ക് പോലും ഓൺലൈനായി മാത്രമാകും ഇതിൽ പങ്കെടുക്കാൻ കഴിയുക.
ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ 11:30 മുതൽ സംസ്കാര ശുശ്രൂഷകൾ നടക്കും. സെന്റ് തോമസ്, സീറോ മലബാർ കാത്തലിക് ചർച്ച്, ഹിൽക്രെസ്റ്റ് ക്യുഎൽഡിയിലെ പ്രാർത്ഥന ശുശ്രൂഷയും തുടർന്ന് മാക്ഗ്രെഗർ ക്യുഎൽഡിയിലെ മൗണ്ട് ഗ്രാവാട്ട് സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
സംസ്‌കാര ശുശ്രുഷകൾ ലൈവ് കാണാം
ഓഗസ്റ്റ് 10 നു രാവിലെ 11.30 നാണ് സംസ്കാര ചടങ്ങ് തുടങ്ങുന്നതെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. സംസ്കാര ചടങ്ങ് ഓൺലൈനായി കാണുന്നതിനുള്ള ലിങ്ക്: https://www.qualitymemorial.services/lccbipin
Bipin Family Memorial
Live streamed from 11am Tuesday August 10th
സീറോ മലബാർ കാത്തലിക് ചർച്ച്, ഹിൽക്രെസ്റ്റ് ക്യുഎൽഡിയിലെ പ്രാർത്ഥന ശുശ്രൂഷ
2021 ജൂലൈ 22 വ്യാഴാഴ്ച, ബിപിനും കുടുംബവും ബ്രിസ്ബേനിലെ തൂവൂമ്പയ്ക്ക് സമീപം ഒരു വാഹനാപകടത്തിൽ പെട്ടു. കാറും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 കാരിയായ ലോട്സി ജോസും, ആറുവയസുള്ള മകൾ കാറ്റ്ലിനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ബിപിനെയും രണ്ട് ആൺകുട്ടികളായ ക്രിസ്, കെയ്ഡൻ എന്നിവരെ ഗുരുതര പരിക്കുകളോടെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ മൂത്ത കുട്ടിയായ ക്രിസിന്റെ നില ഗുരുതരമായി തുടരുന്നു എന്നായിരുന്നു ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ ചൊവ്വാഴ്ച പുലർച്ചെ എല്ലാവരെയും ദുഃഖത്തിലാക്കി മൂത്ത കുട്ടിയും മരണത്തിന് കീഴടങ്ങിയതായി ക്വീൻസ്ലാന്റ് ആശുപത്രി അറിയിച്ചു. ഗുരുതരാവസ്ഥയിൽ, ഒന്നര ആഴ്ചയിലേറെ ആശുപത്രിയിൽ ICUവിലായിരുന്ന എട്ടു വയസുള്ള ക്രിസ് ഔസേപ്പ് ബിപിനാണ് ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്ന ക്രിസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ക്രിസിന്റെ അവയങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതായി അടുത്ത ബന്ധുക്കൾ അറിയിക്കുന്നു. ആശുപത്രി വഴിയാകും അവയവദാനം നടത്തുക. കൊറോണർ അന്വേഷണം കഴിഞ്ഞ ശേഷമാകും അവയവദാനത്തിന്റെ നടപടിക്രമങ്ങൾ.
എട്ടു വയസ് പൂർത്തിയായി ദിവസങ്ങൾക്കകമാണ് ക്രിസും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ജൂലൈ 29നായിരുന്നു ക്രിസിന്റെ ജന്മദിനം.
ബിപിനും മക്കളും 6 മാസം മുമ്പ് മാത്രമായിരുന്നു ഓസ്ട്രേലിയയിലേക്ക് എത്തിയത്. ബിപിൻ ജോലി നോക്കുമ്പോൾ കുടുംബത്തിന്റെ ആശ്രയമായിരുന്നു ലോട്ട്സി. NSWലെ ഓറഞ്ചിൽ നിന്ന് ലോട്സിക്ക് പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ബ്രിസ്ബൈനിലേക്ക് വീടുമാറിയത്. ഇവർ ലോക്ക് ഡൗൺ വരുന്നതിന് മുൻപ് യാത്ര നേരത്തെ ആക്കുകയായിരുന്നു.അപകടകാരണം എന്താണ് എന്നത് കണ്ടെത്താനുള്ള ഫോറൻസിക് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അങ്ങനെ അവർ രണ്ടുപേരും ബിപിൻ, കെയ്‌ഡൻ എന്നിവർ മാത്രമായി ഈ ലോകത്ത് അവശേഷിച്ചു. തുണയായി മലയാളികൾ കാറപകടത്തിൽപ്പെട്ട കുടുംബത്തിനായി സമാഹരിച്ചത് 4 ലക്ഷത്തിലേറെ ഡോളർ ആണ്.
https://www.gofundme.com/f/emergency-family-support-for-bipin-lotsy
ദാരുണമായ നഷ്ടത്തിൽ ദുഖിക്കുന്നു, ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
കൂടുതൽ വായിക്കുക
🔘 കോവിഡിന്റെ മൂന്നാംതരംഗഭീഷണ രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് (ഡിജിസിഎ) ഓഗസ്റ്റ് 31വരെ നീട്ടി
🔘 കാത്തിരിപ്പ് ഒഴിവായി ആശ്വാസമായി പുതിയ വെബ്സൈറ്റ് | റിക്കവറി സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.