വേതനം, പെൻഷൻ, ഇഎംഐ ചട്ടങ്ങളെല്ലാം മാറുന്നു: റിസർവ് ബാങ്ക് അനുമതി
ചട്ടങ്ങളെല്ലാം മാറുന്നു
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി ഉയർത്തി. ഈ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും
ആഗസ്റ്റ് ഒന്ന് മുതൽ ഇനി ആളുകൾക്ക് പെൻഷൻ, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവർത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ആ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബാങ്ക് ഉപഭോക്താക്കൾക്ക് ഇരട്ട പ്രഹരം
IPPB അനുസരിച്ച് 2021 ആഗസ്റ്റ് 1 മുതൽ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി ഓരോ റിക്വസ്റ്റിനും 20 രൂപ ചെലവഴിക്കേണ്ടിവരും. ഇതുവരെ ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി ചാർജ്ജ് ഒന്നും ഇല്ലായിരുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് ബാങ്ക് പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്.
സാലറി, പെൻഷൻ, ഇഎംഐ
ബാങ്കുകൾ പ്രവർത്തിക്കുന്നില്ലെന്ന കാരണത്താൽ നിങ്ങളുടെ സാലറിയും പെൻഷനും ഇഎംഐയും മുടങ്ങുന്നത് ഇനി പഴങ്കഥകളാവും. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ആർബിഐ വരുത്തിയ മാറ്റം നാളെ മുതൽ നിലവിൽ വരും. പുതിയ സാഹചര്യത്തിൽ ഞായറാഴ്ചയും പൊതു അവധി ദിവസവും വരെ ഇത്തരം ഇടപാടുകൾ നടത്താനാവും.
ഇന്ത്യ പോസ്റ്റിലും മാറ്റം
ഓഗസ്റ്റ് ഒന്ന് മുതൽ വീടുവീടാന്തരം കയറിയിറങ്ങി ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്ക് നൽകി വരുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. ഓരോ തവണ ഡോർ സ്റ്റെപ് ഡെലിവറി സേവനം ഉപയോഗിക്കുമ്പോഴും ഈ നിരക്ക് നൽകണം. പോസ്റ്റ്മാൻ, ഗ്രാമീൺ ദക് സേവകുമാരെയുമാണ് ഇതിനായി ഇന്ത്യാ പോസ്റ്റ് (Postal service) നിയമിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് പരിധിയില്ലെന്നും ആർബിഐ വ്യക്തമാക്കുന്നു.
എടിഎം നിരക്കുകളിൽ മാറ്റം
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഈ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും. എടിഎമ്മുകൾ സൂക്ഷിക്കുന്നതിനുള്ള ചെലവ് വർധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ആവശ്യം ആർബിഐ പരിഗണിച്ചത്.
ജൂലൈ 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ ലഭിക്കും. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് ഉപഭോക്താക്കൾക്ക് 2.75 ശതമാനം പലിശ ലഭിച്ചിരുന്നു, എന്നാൽ ബാങ്ക് ഇപ്പോൾ പലിശ നിരക്ക് 2.50 ശതമാനമാക്കി.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഓൺലൈൻ അക്കൗണ്ട്
നേരത്തെ ഉപഭോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിനും പണം കൈമാറുന്നതിനും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും പോസ്റ്റ് ഓഫീസിലേക്ക് പോകേണ്ടിവനിരുന്നു. ഇപ്പോൾ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.
ഓൺലൈൻ അക്കൗണ്ട് തുറക്കൽ പ്രക്രിയ
1. ആദ്യം നിങ്ങൾ IPPB ആപ്പ് ഡൗൺലോഡ് ചെയ്ത് 'ഓപ്പൺ അക്കൗണ്ട്' ക്ലിക്ക് ചെയ്യുക.
2. ഇനി മൊബൈൽ നമ്പറും പാൻ നമ്പറും നൽകുക.
3. ഇതിനു ശേഷം ആധാർ നമ്പർ നൽകുക.
4. ഇനി നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ OTP വരും.
5. ഇതിനു ശേഷം നിങ്ങൾക്ക് ചില വ്യക്തിഗത വിശദാംശങ്ങൾ നൽകേണ്ടതുണ്ട് അതായത് അമ്മയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, വിലാസം, നാമനിർദ്ദേശ വിശദാംശങ്ങൾ തുടങ്ങിയവ.
6. ഇത് സമർപ്പിച്ച ശേഷം അക്കൗണ്ട് തുറക്കപ്പെടും അത് ആപ്പിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും.
ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് ഉപഭോക്താക്കളുടെ പരമാവധി തുക വയ്ക്കാനുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കിയിട്ടുണ്ട്. ഇതിനു പുറമേ ക്യുആർ കാർഡിന്റെ സൗകര്യവും ബാങ്കിന്റെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.