Covid വ്യാപനം മൂലം യാത്രാ നയങ്ങളില്‍ മാറ്റവുമായി ഖത്തര്‍. അതേസമയം, ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 172 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 60 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് പ്രതീക്ഷ നല്‍കുന്നു.

ALERT: New travel guidelines for Qatar to come into effect from 1200 noon Doha time from 2 August, with compulsory hotel quarantine reintroduced for visitors from India and some other countries. 1/4
— India in Qatar (@IndEmbDoha) July 30, 2021
പുതിയ നിബന്ധനകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ബാധകമാവുന്ന ക്വാറന്‍റീന്‍ ചട്ടങ്ങള്‍ ഇപ്രകാരം: -
* * ഖത്തറില്‍ നിന്ന് രണ്ട് ഡോസ് covid വാക്സിന്‍ സ്വീകരിച്ചവര്‍ക്കും, ഖത്തറില്‍ നിന്ന് കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. രണ്ടാം ദിവസം RT PCR Test നടത്താം. നെഗറ്റീവായാല്‍ അന്നുതന്നെ താമസ സ്ഥലത്തേക്ക് മടങ്ങാം.
* * ഖത്തറൊഴികെ ഏതൊരു രാജ്യത്തു നിന്നും വാക്സിന്‍ സ്വീകരിച്ചവരും മടങ്ങിയെത്തുമ്പോള്‍ 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി. (രാജ്യത്തിന് പുറത്തു നിന്നും കോവിഡ് വന്ന് ഭേദമായവര്‍ക്കം ഇത് ബാധകമാണ്)
* * കുടുംബ, ടൂറിസ്റ്റ്, തൊഴില്‍ വിസയിലെത്തുന്ന യാത്രക്കാര്‍ രാജ്യത്തിന് പുറത്തു നിന്നാണ് വാക്സിന്‍ സ്വീകരിച്ചതെങ്കില്‍ അവര്‍ക്കും 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം.
* * വാക്സിന്‍ സ്വീകരിക്കാത്ത കുടുംബ, സന്ദര്‍ശക, ടൂറിസ്റ്റ്, ബിസിനസ് വിസയുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവില്ല.
പുതിയ നിയമപ്രകാരം ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന യാത്രക്കാര്‍ക്കും 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്.
Visit our travel alert for the latest on where we are flying https://t.co/0hiKRbG4ck.
— Qatar Airways (@qatarairways) July 31, 2021
Also, you may keep an eye on https://t.co/Hbc4d1qyWk for the flight status (available 5 days before departure). Thank you for reaching us.
2/2