രണ്ടു നായകൻ മാരുള്ള മുഴുനീള മലയാള ചലച്ചിത്രം അയർലണ്ടിൽ അണിയറയിൽ ഒരുങ്ങുന്നു. അയർലണ്ട് മലയാളികളുടെ ചലച്ചിത്ര കൂട്ടായ്‌മ സിറ്റിവെസ്റ്റ് മൂവി ക്ലബ്ബ് അയർലണ്ടിൽ സൃഷ്ടിച്ച ഒരു മലയാളചലച്ചിത്രമാണ് "മനസ്സിലെപ്പോഴും".
കാഞ്ഞിരപ്പള്ളി ബൈജു സംവിധാനം ചെയ്തിരിക്കുന്ന ഈ മുഴുനീള ചലച്ചിത്രം അയർലണ്ടിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത്., രണ്ടു നായകൻ മാരുള്ള ഈ ചലച്ചിത്രത്തിൽ, ഒരു നായകനായി ആന്റോയും മറ്റൊരു നായകനായി ബോണിയും നായികയായി യുട്യൂബിൽ സജീവസാന്നിധ്യമായ മോണിക്ക നായികാ വേഷവും അലങ്കരിക്കുന്നു.
റോബിൻസ് പുന്നക്കാല എഡിറ്റിംഗും സംഗീതം സെബി നായരമ്പലവും PRO സുജിത് ചന്ദ്രനും അസ്സോസിയേറ്റ് ഡയറക്ടർസ് ആയി ഡാനി ജിയോ ദേവ്,എൽദോ ജോൺ ചേലപ്പുറത്ത്, ഷിജിമോൻ കേച്ചേരിൽ എന്നിവരും , സംവിധാന സഹായികളായി ബോണി ഏലിയാസും ആന്റോ ലെവിനും ,കൊറിയോഗ്രാഫി ബേസിൽ പോളും , പ്രൊഡക്ഷൻ കൺട്രോളർ ജെറിൻ വിൽസണും ,ഡ്രോൺ എൽദോസ് സ്കറിയായും, പാട്ടുകാരായി ശ്യാം ഇസാദും സന്തോഷ് ഞാറക്കലും ,രമേശ് മുരളിയും ഗണേഷ് സുന്ദരവും സിജിയും മെയ്ക്ക് അപ്പ് ബിയാൻകയും ഡിസൈൻസ് ഫോട്ടോഗാർഡ്‌സും നിർവഹിച്ചിരിക്കുന്നു.
റിലീസിംഗ് ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളുമായി അണിയറപ്രവർത്തകർ സജീവം.
🎵🎶🎼...നേരമില്ലോമനേ ....പിന്നെക്കാണാം ..
ബസിന്റെ ടയറുകൾ ഉരുണ്ടു തുടങ്ങുമ്പോൾ... ...നേരമില്ലോമനേ..പിന്നെക്കാണാം ........🎵🎶🎼
ഒരു വരി പാട്ടുമൂളി രംഗം കൊഴുപ്പിച്ചു ...കാഞ്ഞിരപ്പള്ളി ബൈജു..വും പ്രവർത്തകരും ..ശേഷം കാണുക...പ്രോത്സാഹിപ്പിക്കുക. .
വീഡിയോ വിശേഷങ്ങളുമായി കാഞ്ഞിരപ്പള്ളി ബൈജു... നിങ്ങളോടൊപ്പം .. Manassileppozhum
നേരമില്ലോമനേ ....പിന്നെക്കാണാം .. ബസിന്റെ ടയറുകൾ ഉരുണ്ടു തുടങ്ങുമ്പോൾ...🎵🎶.. മുഴുനീള മലയാള ചലച്ചിത്രം "മനസ്സിലെപ്പോഴും" അണിയറയിൽ ഒരുങ്ങുന്നു | അയർലണ്ട് മലയാളികളുടെ ചലച്ചിത്ര കൂട്ടായ്‌മ സംരംഭം https://t.co/IDgnZ1eaTK pic.twitter.com/AAKjkpiCTv
— UCMI (@UCMI5) August 7, 2021