നീരജ് ചോപ്ര ചരിത്രം രചിച്ചിരിക്കുന്നു. ഒളിംപിക് ഗെയിംസ് 2020 ഭാരതം അത്ലറ്റിക്സിൽ സ്വർണ്ണം നേടിയിരിക്കുന്നു. ത്രിവർണ്ണ പതാക ടോക്കിയോയിൽ ഉയർന്നു. ഹരിയാന സ്വദേശിയാണ് കരസേനയിൽ സുബേജാറായ നീരജ് ചോപ്ര (23).
ഭാരതത്തിന്റെ അഭിമാനമായ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ.
Neeraj Chopra creates history by becoming second Indian to win an individual gold medal in Olympics.
— India in Ireland (Embassy of India, Dublin) (@IndiainIreland) August 7, 2021
He is the first Indian in over 120 years,& first athlete from India, to win an Olympic medal in a track-and-field discipline. Congratulations! 🇮🇳 #Cheer4India #Tokyo2020 pic.twitter.com/tlAVL6HIO4
ജാവലിൻ ത്രോയിൽ തന്റെ രണ്ടാം ശ്രമത്തിൽ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വർണം നേടി. വ്യക്തിഗത ഇനത്തിൽ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വർണമാണ്. ഷൂട്ടിംഗിൽ 2008 ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തിൽ ആദ്യത്തേത്.
നീണ്ട 13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ സ്വർണം നേടുന്നത്.ടോക്കിയോ ഒളിമ്പിക്‌സിലെ ഏറ്റവും അവസാന ഇനത്തിൽ ഇന്ത്യയ്‌ക്കായി നീരജ് ചോപ്ര നേടിയത് രാജ്യത്തെ 130 കോടി ജനങ്ങളുടെ സ്വപ്‌നമായിരുന്നു.
ആദ്യ ശ്രമം തന്നെ മികച്ചതായിരുന്നു നീരജിന്റേത് 87.03 മീറ്റർ. രണ്ടാമതാണ് സ്വർണം എറിഞ്ഞിട്ട ഏറ് 87.58 മീറ്റർ. മൂന്നാമത് 76.79 മീറ്റർ മാത്രമേ നീരജിന് സാധിച്ചുളളു.മൂന്ന് റൗണ്ടിൽ മുന്നിട്ട് നിന്ന എട്ട് പേരാണ് ഫൈനലിൽ പ്രവേശിച്ചത്. നാല്, അഞ്ച് റൗണ്ടുകളിൽ നീരജ് എറിഞ്ഞത് ഫൗളായി. എന്നാൽ അവസാന റൗണ്ടിൽ 84.24 മീറ്റർ എറിഞ്ഞു. ചെക് റിപബ്ളിക് താരം വെദ്‌ലെജെച് 86.67 മീറ്റർ എറിഞ്ഞ് വെളളി നേടി. വെങ്കലം നേടിയതും ചെക് താരം തന്നെയാണ്.85.44 മീറ്ററെറിഞ്ഞ് വെസ്‌ലി വെങ്കലം നേടി.