ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ ഫെബി സജി മലയാളികളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും അഭിമാനമായി. എല്ലാ വിഷയങ്ങളും തനിക്ക് വഴങ്ങുമെന്ന് കാണിച്ചു തന്ന മിടുക്കി, മികവോടെ എഴുതിയ പരീക്ഷകളിൽ എല്ലാത്തിനും കൂടി ലഭിച്ച മികച്ച വിജയം അവളെ മുഴുവൻ മാർക്ക് അതായത് 625 മാർക്ക് എന്ന മുഴുവൻ പോയിന്റുകളും കരസ്ഥമാക്കുവാൻ സഹായിച്ചു
പെൺകുട്ടികളുടെ അഭിമാനമുയർത്തിയ ഫെബിക്ക് ഇത് കഠിനാധ്വാനത്തിലൂടെ നേടിയ സ്വപ്നസാക്ഷാത്കാരമാണ്. പഠിച്ചാൽ കഠിനമായി പ്രയത്നിച്ചാൽ എല്ലാവര്ക്കും ഫെബി സജിയുടെ പാത പിന്തുടർന്ന് മുൻപിലെത്താം എത്താം എന്നും ഫെബിയുടെ വിജയം നമുക്ക് ഒരു പ്രചോദനമായി മുൻപിലുണ്ടാകും.
ഡബ്ലിനിൽ ക്ലോണിയിലുള്ള സജി ബേബി - സിനി സജി ദമ്പതികളുടെ മകളാണ് ഫെബി. കേരളത്തിൽ നിന്നും അയർലണ്ടിൽ കുടിയേറിയ കൊട്ടാരക്കര ചങ്ങാമനാട് സ്വദേശികളിൽ പിതാവ് സജി ബേബി Neraki Europe Ltd ലും മാതാവ് സിനി സജി ബോൺസ് സെക്വേഴ്സ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു. ഫെലിഷ്യസജി, ഫിയോന സജി എന്നിവർ സഹോദരങ്ങളാണ്.