ഡബ്ലിൻ: മുഴുവൻ 625 പോയിന്റുകളും നേടി മലയാളികൾക്ക് അഭിമാനമായി ഡബ്ലിനിലെ ക്ലോൺസിലയിൽ നിന്നും ജോഷ്വ പ്രിൻസ്.
ഇന്ന് പ്രസിദ്ധികരിച്ച ലീവിങ് സെർട്ട് പരീക്ഷ മാർക്കുകളിൽ മുഴുവൻ 625 പോയിന്റുകളും കാരസ്ഥമാക്കി, ഡബ്ലിനിൽ നിന്നും ജോഷ്വ പ്രിൻസ്, മലയാളികളുടെ അഭിമാനമുയർത്തി. ഡബ്ലിനിലെ ക്ലോൺസിലയിൽ താമസിക്കുന്ന കുടംബത്തിനു മകനെയോർത്ത് ഇത് മധുര നിമിഷം. തങ്ങളുടെ മകൻ വിജയത്തിന്റെ കൊടുമുടിയിലെത്തിയത് കണ്ടു സന്തോഷിക്കാം.
കേരത്തിൽ നിന്നും കുടിയേറിയ മാതാപിതാക്കൾ 20 വർഷത്തോളമായി അയർലണ്ടിൽ താമസിക്കുന്നു. ജോഷ്വ പ്രിൻസിന്റെ പിതാവ്, പ്രിൻസ് മാത്യുവും മാതാവ് ഷാനി പ്രിൻസും സെന്റ്.ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്‌തു വരുന്നു. പ്രിൻസിന്റെ പിതാവ്, വാരാപ്പുഴ സ്വദേശി പ്രിൻസ് മാത്യു മാമുട്ടത്ത് അയർലണ്ടിലെ KVC വോളിബോൾ ടീം ക്യാപ്റ്റനും മുൻ സർവീസ് വോളിബോൾ താരം കൂടിയാണ്.
ഇളയ സഹോദരൻ ജെറോൺ പ്രിൻസ് ജൂനിയർ സെർട്ടിൽ പഠിക്കുന്നു. മികച്ച വിജയം പുതുതലമുറയ്ക്ക് ഒരു പ്രചോദനമാകും തീർച്ച.