കോർക്ക്, വാട്ടർഫോർഡ് കൗണ്ടികൾക്ക്ക് സ്റ്റാറ്റസ് യെല്ലോ Met Eireann കാലാവസ്ഥാ മുന്നറിയിപ്പ്. നിലവിൽ മധ്യ-അറ്റ്‌ലാന്റിക്കിന് മുകളിലൂടെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റായ ഡാനിയേൽ ചുഴലിക്കാറ്റ് അയർലണ്ടിന്റെ ദിശയിലേക്ക് നീങ്ങുമ്പോഴാണ് കാലാവസ്ഥ മുന്നറിയിപ്പ്
ചൊവ്വാഴ്ച കനത്ത മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബുധനാഴ്ചയിലേക്ക് എത്തുമ്പോൾ കനത്ത മഴ ലഭിക്കും.
Level: Yellow Type: Rainfall Rainfall accumulations from heavy showers or longer spells of rain today and overnight with isolated thunderstorms and spot flooding Affected Regions: Cork and Waterford met.ie/warnings/today
Valid Tuesday 6/9/2022 07:17
Wednesday 7/9/2022 07:00
മേഘാവൃതവും ശാന്തമല്ലാത്തതുമായ കാലാവസ്ഥയിൽ #Pollen അളവ് രാജ്യവ്യാപകമായി താഴ്ന്ന നിലയിൽ തുടരും
ചൊവ്വാഴ്ച പുറപ്പെടുവിച്ച സ്റ്റാറ്റസ് യെല്ലോ വാണിംഗ് പ്രകാരം : "ഇന്നും രാത്രിയിലും ഒറ്റപ്പെട്ട ഇടിമിന്നലോടും വെള്ളപ്പൊക്കത്തോടും കാലാവസ്ഥ മാറ്റത്തിനു വഴിയൊരുക്കും. അപകടസാധ്യതയുള്ള കൗണ്ടികൾക്ക് മുന്നറിയിപ്പ് നൽകാൻ സ്റ്റാറ്റസ് യെല്ലോ വെതർ അലേർട്ട് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുന്നു. എന്നിരുന്നാലും സ്റ്റാറ്റസ് യെല്ലോ അലേർട്ടിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥ സാധാരണ ജനങ്ങൾക്ക് പെട്ടെന്ന് അപകടമുണ്ടാക്കില്ല.
ബുധനാഴ്‌ച, മഴ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കും, അവയിൽ പലതും ഒറ്റപ്പെട്ട ഇടിമിന്നലോടും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്, പ്രത്യേകിച്ച് തെക്ക്. ഏറ്റവും ഉയർന്ന താപനില 16 മുതൽ 20 സി വരെ.ആയിരിക്കും.
വ്യാഴാഴ്‌ച, തെളിച്ചമുള്ളതോ വെയിലോ അനുഭവപ്പെടും. കിഴക്കൻ പ്രദേശങ്ങളിൽ ആദ്യം മഴ പെയ്യുകയും പിന്നീട് എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും, അവയിൽ പലതും ഇടിമുഴക്കത്തിന് സാധ്യതയുള്ളതാണ്. ഏറ്റവും ഉയർന്ന താപനില 17 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാണ്. Met Eireann അറിയിച്ചു.