വെക്സ്ഫോർഡ്: വെക്‌സ്‌ഫോർഡ് ടൗൺ/കൗണ്ടിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 5 സെപ്റ്റംബർ 2022 സെന്റ് ജോസഫ്‌സ് കമ്മ്യൂണിറ്റി ഹാളിൽ വളരെ ആവേശത്തോടെയും പങ്കാളിത്തത്തോടെയും വെക്സ്ഫോർഡ് മലയാളി കൂട്ടായിമയുടെ അഭിമുഖ്യത്തിൽ നടത്തപെടുകയുണ്ടായി.
300-ലധികം പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വെക്‌സ്‌ഫോർഡ് കൗണ്ടിയിലെ പാർലമെന്റ് മെംബർ വെറോണ മർഫി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയുകയുണ്ടായി.
മാവേലിയുടെ വരവേൽപ്പും തുടർന്ന് അതിമനോഹരമായ തിരുവാതിരയും അരങ്ങേറി. അതോടൊപ്പം എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള കളികളും സാംസ്കാരിക പരിപാടികളും ഉൾപ്പെടെയുള്ള വിനോദ പരിപാടികളും നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വെക്‌സ്‌ഫോർഡും എനിസ്‌കോർത്തി ടീമും തമ്മിലുള്ള കടുത്ത വടംവലി മത്സരം പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു, വെക്‌സ്‌ഫോർഡ് ടീം വിജയികളായി.
യുവ കലാപ്രതിഭകളുടെ വിവിധ മികച്ച പ്രകടനങ്ങളും അതോടൊപ്പം വെക്സ്ഫോർഡ് ഗായകരുടെ ലൈവ് മ്യൂസിക് ബാൻഡ് പ്രകടനം, പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു. ഈ ഓണാഘോഷം എല്ലാ വെക്‌സ്‌ഫോർഡ് മലയാളികൾക്കും ഹൃദയം നിറഞ്ഞ് ആസ്വദിക്കാനുള്ള ദിനമായിരുന്നു.
🔘 മുംബൈ: മുൻ ടാറ്റാ മേധാവിയായിരുന്ന സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു