ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച ഭാരതത്തിന്റെ പുത്രൻ, ചെസ് രാജാവാകാൻ "17 വയസുകാരൻ പ്രഗ്നാനന്ദ"

ചിലരുടെ വിജയം ആഘോഷിക്കപ്പെടാതെ പോകും.
എന്തുകൊണ്ടെന്നറിയില്ല... ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച ഭാരതത്തിന്റെ പുത്രൻ, 17 വയസുകാരൻ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ .

മിയാമിയില്‍ നടന്ന ലോക ചെസ് (CHESS) ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ (magnus carlsen) പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദ (praggnananda). എന്നാല്‍ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍ കാള്‍സണ്‍ തന്നെയാണ്.


കായികവും കലയും പോലെ തന്നെ ബുദ്ധികൊണ്ട് ജയിക്കുന്നതും ഏറെ മഹത്തരം തന്നെ, ജൈത്ര യാത്ര തുടരട്ടെ. 

നേരം ഇരുട്ടി തുടങ്ങുന്നു. ചെന്നൈയിൽനിന്ന് 15,000 കിലോമീർ അകലെയുള്ള യുഎസിലെ മയാമിയിൽ എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനോട് പോരാടുകയാണ് രമേഷ് ബാബു പ്രഗ്നാനന്ദ എന്ന ഇന്ത്യയുടെ അഭിമാനമായ ബാലൻ. 

തിങ്കളാഴ്ച ഒരു ടൈ ബ്രെയ്ക്കറിലൂടെ രണ്ടാം സ്ഥാനം ഉറപ്പാക്കിക്കൊണ്ടാണ് പ്രഗ്നാനന്ദ ഫൈനലില്‍ എത്തിയത്. ടൂര്‍ണ്ണമെന്റിന്റെ മൂന്നാം മത്സരം വിജയിച്ചതോടെ ടൂര്‍ണമെന്റില്‍ കാള്‍സണ്‍ വിജയം ഉറപ്പിച്ചിരുന്നു. പ്രഗ്നാനന്ദ ഒരു തിരിച്ചുവരവ് നടത്തിയാലും ടൈ ബ്രേക്കറില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ കാള്‍സണ് കൂടുതല്‍ പോയന്റുകള്‍ ഉണ്ടായിരുന്നു.
അങ്ങനെ രണ്ടാം സ്ഥാനത്തോടെ പ്രഗ്നാനന്ദ 37,000 ഡോളര്‍ സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഈ 17കാരന്‍ കാൾസണെ പരാജയപ്പെടുത്തിയത്.

ചെന്നൈയിൽ നിന്നു സഹോദരി ഫോണിലേയ്ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്–‘കാൾസനെ തോൽപിക്കണം’. വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക്. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച് മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്നസ് ആ സമയത്ത്. അതെല്ലാം സാധാരണയല്ലേ എന്ന മട്ടിൽ ഇരിക്കുകയാണ് പ്രഗ്നാനന്ദ. സഹോദരിയ്ക്കും, തൻ്റെ ചേച്ചി വൈശാലിയ്ക്കും കൊടുത്ത വാക്ക് അവന് പാലിക്കണം...

നിത്യേന ചെയ്യാറുള്ള ഭസ്മക്കുറിയണിഞ്ഞ്, ഇരുകണ്ണുകളും മുറുക്കി അടച്ച് അവൻ പ്രാർത്ഥിക്കുകയാണ്. അവസാന കളിയിലേയ്ക്കുള്ള ഇടവേളയുടെ ദൂരം വല്ലാതെ കുറഞ്ഞിരിക്കുന്നു ഒരു റൂക്കിനെ മുൻപിൽ നിരത്തികൊണ്ട് കളി സമനിലയാക്കാനുള്ള മാഗ്നസിന്റെ ശ്രമങ്ങൾക്ക് വ്യകതതയോടും, പക്വതയോടും കൂടെ പെരുമാറുകയാണ് പ്രഗ്നാനന്ദ. അവസാന നിമിഷത്തിൽ ഇടവും, വലവും തിരിയാനോ, അനങ്ങാനോ കഴിയാത്ത വിധം കാൾസനെ അട്ടിമറിച്ചതോടെ കളി വാശിയും, വീറുമേറിയ കളി ടൈബ്രേക്കറിലേയ്ക്ക് വഴിമാറി....

പിന്നീട് നടന്ന 2 അതിവേഗ കളികളിലും മാഗ്നസിനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും പ്രഗ്നാനന്ദ സ്വന്തമാക്കുകയായിരുന്നു . ലോക ചെസ് ചാംപ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോട് പരാജയപ്പെട്ടൊരു ചരിത്ര സംഭവം കൂടിയായിരുന്നു അത്. ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്...
‘‘ചേച്ചി ഈ സമയം ആയതുകൊണ്ട് ഉറങ്ങിക്കാണുമെന്നും, അവസാന റൗണ്ട് വരെ കാണാൻ ഉറക്കമിളച്ച് ഇരിക്കുന്ന പതിവ് അവൾക്കില്ലെന്നും, കളിയിൽ തോറ്റാലും തനിയ്ക്ക് നിക്ക് അധികം നിരാശയൊന്നും തോന്നില്ലായിരുന്നുവെന്നും ഇനി രണ്ട് മൂന്ന് ദിവസം കളിയില്ലെന്നും വിശ്രമം മാത്രംമാണെന്നും ദുബായിലാണ് അടുത്ത ടൂർണമെന്റ്’’ എന്നും പ്രഗ്നാനന്ദ കൂട്ടിച്ചേർത്തു. ഓരോ കളി കഴിയുമ്പോഴും ആ കൗമാരക്കാരൻ കൂടുതൽ ഊർജസ്വലനാവുകയും, കൂടുതൽ ആത്മവിശ്വാസത്തോടെയും, ധൈര്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു. വിജയം എന്നത് മാത്രമായിരുന്നു ആവ്ന്റെ ലക്ഷ്യം...

ലോകം ഒന്നാകെ അറിയപ്പെടുന്ന ചെസ് ചാമ്പ്യനായി പ്രഗ്നാനന്ദ മാറിയപ്പോഴും ഫാൻസ്‌ പിന്തുണയും, സെലിബ്രെറ്റി അംഗീകാരവും ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനെ ഒട്ടും ബാധിച്ചിട്ടില്ലെന്നു വേണം പറയുവാൻ. പ്രഗ്നാനന്ദയുടെ അച്ഛൻ ജന്മനാ പോളിയോ ബാധിച്ച വ്യകതിയായതുകൊണ്ട് അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മകനെ എല്ലായിടങ്ങളിലും കൊണ്ട് പോകുന്നത് അമ്മയാണ്. കുഞ്ഞുനാളിൽ ചേച്ചി ചെസ് കളിക്കുന്നത് കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്നാനന്ദ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി പ്രഗ്നാനന്ദ മാറി....

2022 ഫെബ്രുവരിയിലെ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോകത്തിന്റ മുഴുവൻ കണ്ണുകളും ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദ എന്ന ബാലനിലേയ്ക്കായിരുന്നു. ഒന്നുറപ്പാണ് പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...