ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്. ആപ്പിള്‍ ഉകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്‍ചകള്‍ അടുത്തിട കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്.
അത്യന്തം അപകടകരമായ സാഹചര്യമായതിനാല്‍, താമസിക്കാതെ ഉപകരണങ്ങള്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ഉപകരണങ്ങള്‍ അപ്‌ഡേറ്റ് അല്ലെങ്കില്‍ അവയ്‌ക്കൊരു പിന്‍വാതില്‍ ഉണ്ടെന്ന് ഓര്‍ത്തിരിക്കണമെന്നും മുന്നറിയിപ്പുണ്ട്. തങ്ങള്‍ എങ്ങനെയാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത് എന്നതിനെപ്പറ്റി ഇപ്പോള്‍ വരെ ആപ്പിള്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ലെങ്കിലും, കമ്പനിയും എത്രയും വേഗം പുതിയ വേര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന് ആവശ്യപ്പടുന്നു.
ഐഒഎസ് 15.6.1 ലേക്ക് മാറണമെന്ന് മന്ത്രിയും കേന്ദ്ര ഐടി മന്ത്രി രാജിവ് ചന്ദ്രശേഖറും പുതിയ ഐഒഎസ് 15.6.1 അടക്കമുള്ള പുതിയ വേര്‍ഷന്‍സിലേക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സേര്‍ട്ട്-ഇന്‍ ഉപദേശം ഇറക്കിയിട്ടുണ്ട്.</p>
‘ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയെന്നും സൈബര്‍ ആക്രമങ്ങളുണ്ടായാല്‍ ഈ ഉപകരണങ്ങളുടെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭ്യമാവുമെന്നും’ കഴിഞ്ഞയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ വിദഗ്ധര്‍ പറഞ്ഞിരുന്നു. ഈ സുരക്ഷാ പ്രശ്നം തരണം ചെയ്യാനാണ് ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ അറിയിച്ചു. താഴെ പറയുന്ന വേര്‍ഷനുകള്‍ക്കാണ് ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ ശുപാര്‍ശ ചെയ്യുന്നത്.
- Safari 15.6.1
- macOS Big Sur
- macOS Catalina
- watchOS 8.7.1
- Apple Watch Series3
- IOS 15.6.1 – iPad 15.6.1
- iPhone6ഉം അതിന് ശേഷമുള്ള മോഡലുകളും
- iPad Pro (എല്ലാ മോഡലുകളും)
- iPad Air 2
- iPad 5th generation
- iPad mini 4
- iPod touch (7th generation)
- macOS Monterey 12.5.1
- macOS Monterey
എത്രയും വേഗം തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ അപ്‍ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലാത്ത ആപ്പിള്‍ ഉകരണങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നുാണ് വിദഗ്ധരുടെ അഭിപ്രായം.
Apple disclosed serious security vulnerabilities for iPhones, iPads and Macs that could potentially allow attackers to take complete control of these devices.
— The Associated Press (@AP) August 19, 2022
Security experts have advised users to update affected devices. https://t.co/vAia1VtE7u