അയർലണ്ട്: പീറ്റേഴ്‌സ് ഗാരേജ് സ്പോൺസർ ചെയ്യുന്ന ദ്രോഗ്‌ഡ അളിയൻസ് (Droheda) വടംവലി മത്സരത്തിൽ കോർക്കിനെ മലർത്തി അടിച്ചു. ഇന്ന് St. Finbarr’s National Hurling & Football Club, Togher കോർക്കിൽ വച്ച് ആണ് COINNS സമ്മർഫെസ്റ്റിൽ വടംവലി മത്സരം നടന്നത്. നിറകാണികളുടെ സന്നിദ്ധ്യത്തിൽ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ കോർക്കിന്റ്റെ പ്രതിരോധം തകർന്നടിഞ്ഞു.
എല്ലാ അനുബന്ധ മത്സരങ്ങളിലും വിജയിച്ച അളിയൻസ് Droheda ആണ് COINNS സമ്മർ ഫെസ്റ്റിൽ നടന്ന വടംവലി മത്സരത്തിൽ വിജയിച്ചത്. പുരുഷവിഭാഗം വടംവലിയിലാണ് അളിയൻസ് Droheda മിന്നും വിജയം സ്വന്തമാക്കിയത്.