ഗാൾവേ(അയർലണ്ട്): പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹരിതയുമായി ഒരു ജന്മാഷ്ടമി കൂടി വന്നെത്തി. ശ്രീകൃഷ്ണ ജന്മാഷ്ടമി വർണ്ണാഭമാക്കി ഗാൾവേ വന്ദേമാധവം മലയാളി കൂട്ടായ്മ. "കൃഷ്ണ ജന്മാഷ്ടമി" വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ കൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന വാർഷിക ഹിന്ദു ഉത്സവമാണ് ''കൃഷ്ണാഷ്ടമി അല്ലെങ്കിൽ ജന്മാഷ്ടമി അല്ലെങ്കിൽ ഗോകുലാഷ്ടമി എന്നും അറിയപ്പെടുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ജനന സന്ദർഭം''.
ഉണ്ണിക്കണ്ണന്റെ കുസൃതികളാണ് ജന്മാഷ്ടമി ദിനത്തിൽ സ്മരിക്കപ്പെടുന്നത്. പകർച്ചവ്യാധിയുടെ ആശങ്കയില്ലെങ്കിൽ നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും കയ്യടക്കുന്നതാണ് പതിവ്.
ഉണ്ണിക്കണ്ണന്റെ ഓർമകളാണ് ജന്മാഷ്ടമി ദിനത്തിൽ ഭക്ത മനസുകളിൽ നിറയുക. ഭൂമിയിലെ തിന്മകളെ ഇല്ലാതാക്കി നന്മയെ പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണ രൂപത്തിൽ അവതാരമെടുത്തത്. നിമിത്തമായത് സ്വന്തം മാതാവിനോട് കംസൻ ചെയ്ത ക്രൂരതകളാണ്. മഹാവിഷ്ണുവിൻറെ എട്ടാമത്തെ അവതാരമായി കൃഷ്ണൻ പിറവിയെടുത്തത് അഷ്ടമി ദിനത്തിലാണ്.
ശ്രീകൃഷ്ണ ജന്മാഷ്ടമിയൊടനുബന്ധിച്ചു കൗണ്ടി ഗാൾവേയിലേ ക്നോക്ക്നക്കാര കമ്മ്യൂണിറ്റി ഹാളിൽ വയ്ച്ചു നടത്തിയ. ശോഭായാത്രയിൽ അനവധി മലയാളികൾ പങ്കെടുത്തു. ഓടക്കുഴലൂതി കണ്ണനായും രാധയായും നിരവധി കുട്ടികൾ അണിഞ്ഞൊരുങ്ങി ശോഭായാത്ര വർണ്ണാഭമാക്കി. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും മക്കളോടും മരുമക്കളോടും കൂടെ അണിനിരന്നു .
3.00 pm നു ആരംഭിച്ച പരിപാടിയിൽ പൂജ, ഭജന, ഉറിയടി അതെ തുടർന്ന് വിവിധ കൾച്ചറൽ പ്രോഗ്രാംസ് , അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളാൽ സമർദ്ദമായിരുന്നു..
.ശേഷം വിഭവസമർദ്ദമായ അന്നദാനവും തുടർന്ന് ഗോൾവേ ബീറ്റ്‌സിന്റെ ഗാനമേളയും പരിപാടികൾക്ക് മാറ്റു കൂട്ടി.. അടുത്ത വർഷം ജന്മാഷ്ടമി കൂടുതൽ കൗണ്ടികളിലെ കൾച്ചറൽ ഗ്രൂപ്പുകളുടെ സഹകരണത്തോടെ വിപുലീകരിച്ചു നടത്തണം എന്ന തീരുമാനത്തോടെ 9.00 മണിയോടെ പരിപാടികൾ പര്യവസാനിച്ചു.
വന്ദേമാധവം മലയാളി കൂട്ടായ്മ ഗാൾവേ
🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്