NMBI ബോർഡ് ഇലക്ഷൻ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (MNI ) സ്ഥാനാർത്ഥിയായി മിട്ടു ആലുങ്കൽ (മിട്ടു ഷിബു) മത്സരിക്കുന്നു

2022 സെപ്റ്റംബറിൽ നടക്കുന്ന എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി വയോജനപരിപാലന (care of older person) വിഭാഗത്തിലേക്ക് സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗമായ മിട്ടു ഫാബിൻ ആലുങ്കൽ (മിട്ടു ഷിബു) മത്സരിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

എച് എസ് സിയുടെ കീഴിലുള്ള മീത്ത് കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റ്, ഡബ്ലിനിലെ ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ് മിട്ടു ഫാബിൻ. ഓഗസ്റ്റ് ഒൻപതാം തിയ്യതിയോ അതിനു മുൻപോ എൻ എം ബി ഐ പിൻ നമ്പർ/റെജിസ്ട്രേഷൻ ലഭിച്ച എല്ലാ നഴ്‌സുമാർക്കും സെപ്റ്റംബർ 13 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ആയി വോട്ട് ചെയ്യാൻ സാധിക്കും.

2020ൽ INMO യുമായി പരസ്പരസഹകരണത്തിന് ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ, അന്നത്തെ ഇന്ത്യൻ അംബാസഡർ ആയ മി. സന്ദീപ് കുമാർ അവർകളുടെ സാന്നിധ്യത്തിലാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട് രൂപം കൊണ്ടത്. ജാതി, മത, വർണ്ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ അയർലണ്ടിൽ ജോലി ചെയ്യുന്ന എല്ലാ മൈഗ്രന്റ് നഴ്‌സുമാർക്കും അംഗത്വമെടുക്കാനും പ്രവർത്തിക്കാനും കഴിയുന്ന സംഘടനയാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട്. നിലവിൽ ഇന്ത്യാക്കാരായ നഴ്സുമാർക്ക് പുറമെ ഫിലിപ്പീൻസിൽ നിന്നും നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി നഴ്സുമാർ ഈ സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ട്.

എന്തുകൊണ്ട് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു?

2020ൽ സംഘടന രൂപീകരിച്ചതിനു ശേഷം പ്രവാസി നഴ്സുമാരുടെ വർക്ക് പെർമിറ്റ്, ജോലി സംബന്ധമായ പരാതികൾ തുടങ്ങിയ പ്രശ്നങ്ങളിൽ INMOയുടെ സഹായത്തോടെ ഇടപെടുകയും അവക്ക് പരിഹാരം കണ്ടുവരികയും ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി സംഘടനക്ക് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും എൻ എം ബി ഐ റെജിസ്ട്രേഷൻ, ഡിസിഷൻ ലെറ്റർ എന്നിവ ലഭിക്കുന്നതിലെ വലിയ കാലതാമസം, ആപ്റ്റിട്യൂഡ്‌/ അഡാപ്റ്റേഷൻ പരീക്ഷ നടത്തിപ്പിലെ അപാകത എന്നിവയെപ്പറ്റി ആയിരുന്നു. ഈ വിഷയങ്ങൾ ഉന്നയിച്ചു മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ പലതവണ നഴ്സിംഗ് ബോർഡ് സി ഇ ഓ ഷീല മക്ക്ലെലാൻഡുമായി ചർച്ച നടത്തുകയും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുകയും അതിന്റെ ഫലമായി പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. വിദേശനഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം പരിഹരിക്കാൻ പുതിയ 10 തസ്തികകൾ എൻ എം ബി ഐ സൃഷ്ടിക്കുകയും അവയിലേക്ക് നിയമനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാർ അയർലണ്ടിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവിൽ അതിനനുസരിച്ചുള്ള പ്രാധിനിത്യം ഇന്ത്യൻ നഴ്സുമാർക്ക് എം ബി ഐയിൽ ഇല്ല എന്നത് ഒരു വസ്തുതയാണ്. എൻ എം ബി ഐ തന്നെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ടിനു അയച്ചുതന്ന Consultation to Inform NMBI’s Statement of Strategy 2023-2025 പറയുന്നത് 2021ൽ അയർലണ്ടിൽ പഠിച്ചിറങ്ങിയ 1526 നഴ്സുമാർ എൻ എം ബി ഐയിൽ റജിസ്റ്റർ ചെയ്തപ്പോൾ യൂറോപ്പിയൻ യൂണിയന് പുറത്തുനിന്നു 3094 നഴ്സുമാർ റജിസ്റ്റർ ചെയ്തു എന്നാണ്. ഈ 3094ൽ 90% പേരും ഇന്ത്യയിൽ നിന്നായിരുന്നു എന്നും പ്രസ്തുത ഡോക്യൂമെന്റ് പറയുന്നു. അതായത് അയർലണ്ടിൽ നിന്ന് പഠിച്ചിറങ്ങുന്ന നഴ്സുമാരുടെ ഇരട്ടിയോളം നഴ്സുമാർ ഇന്ത്യയിൽ നിന്ന് എൻ എം ബി ഐയിൽ റജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇതിനു തത്തുല്യമായ ഒരു പ്രാധിനിത്യം എൻ എം ബി ഐയിൽ പ്രവാസികൾക്ക് ഇല്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രധിനിധി ഈ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് പ്രവാസി നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യാവശ്യമാണെന്നുള്ള വിലയിരുത്തലിൽ നിന്നാണ് മിട്ടുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. അതിനാൽ എല്ലാ ഇന്ത്യൻ നഴ്സുമാരും മിട്ടുവിനു അവരുടെ വോട്ടുകൾ നൽകി മിട്ടുവിനെ എൻ എം ബി ഐ ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വർഗ്ഗീസ് ജോയ്
കൺവീനർ

ഐബി തോമസ്
ജോയിന്റ് കൺവീനർ


JOIN:  🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS-IRELAND | 🔗OFFERS | UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS   

🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...