അയർലണ്ട്: വാട്ടർഫോർഡ് മലയാളി കൂട്ടായ്‌മയായ " പ്രവാസി മലയാളി വാട്ടർഫോർഡിന്റെ "ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 3 ശനിയാഴ്ച്ച ന്യൂ ടൗൺ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടും.
രാവിലെ 10 മണിയ്ക്ക് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും, പ്രവാസിയുടെ കലാ പ്രതിഭകൾ ഒരുക്കുന്ന വിവിധ കലാപരിപാടികൾ, സോൾ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികൾക്ക് കൂടുതൽ നിറം പകരും.
കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യം ഉള്ളവർ ഓഗസ്ററ് 31 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
☎: 0873228510
☎: 0873261183
പ്രവാസി കമ്മറ്റിയുമായി ബന്ധപ്പെടുക.
🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്