ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബാങ്കറിൽ 19 വയസുള്ള ഡയാന സണ്ണി മരണമടഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തയ്യില്‍ സണ്ണി - ആന്‍സി ദമ്പതികളുടെ മകളാണ്. സംഭവ സമയത്ത് മാതാവ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
പിതാവ് സണ്ണി മൂത്ത മകനുമായി പുറത്ത് പോയ സമയമാണ് സംഭവം നടന്നത്. കിടന്നുറങ്ങുകയായിരുന്ന മാതാവ് ആന്‍സി ഡ്യൂട്ടിയ്ക്ക് പോകുവാനായി എഴുന്നേല്‍ക്കുകയും യാത്ര പറയാന്‍ മകളെ അന്വേഷിക്കുകയും ചെയ്തപ്പോഴാണ് കട്ടിലില്‍ നിന്നും താഴെ വീണ് കിടക്കുന്ന രീതിയില്‍ കണ്ടത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
ഡെന്നിസ്, മെര്‍ലിന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. നാട്ടില്‍ കോട്ടയം രൂപതയിലെ കൂടല്ലൂര്‍ ഇടവകയാണ് സ്വദേശം.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി (UCMI)
സംസ്‌കാര ശുശ്രുഷകൾ
ഡയാന സണ്ണി തയ്യിൽ(19) ന്റെ സംസ്കാരം ബുധനാഴ്ച (31/08/2022)
Watch 🔘Live on : YOUTUBE OR http://knanayanews.com/
🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്