സെപ്റ്റംബർ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന TFI കുടുംബ സംഗമ മഹോത്സവതിന് Drogheda തുള്ളിയലൻ പാരിഷ് ഹാൾ വേദിയാകും. തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയർലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി -മത - രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂർത്തത്തിലേക്ക് എല്ലാ തൊടുപുഴ -അയർലൻഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നു.
കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ഉതുകുന്ന വിവിധ കലാകായിക പരിപാടികൾ, വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, എല്ലാ വർഷത്തെയും പോലെ കപ്പിൾസ് സ്പെഷ്യൽ മത്സര പരിപാടികൾ, തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് ഓർഗാനൈസിങ് കമ്മിറ്റി പദ്ധതി ആരംഭിച്ചു.
2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയം മൂലവും, തുടർന്ന് വന്ന കോവിഡ് മഹാമാരിയും എല്ലാ ജനരാശികളുടെയും ഒത്തു ചേരലിനെ തടസപ്പെടുത്തിയെങ്കിലും ആ കാലഘട്ടത്തെ അതിജീവിച്ചു പരസ്പരം കണ്ടുമുട്ടാനും സ്നേഹം പങ്കുവെക്കുവാനും തൊടുപുഴയുടെ പൈതൃകം പേറുന്ന എല്ലാവരെയും TFI ക്ഷണിക്കുന്നു.
രജിസ്റ്റർ ചെയ്യുന്ന മുഴുവൻ ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുടുംബം ഉൽഘാടനം ചെയ്യുന്ന പൊതുസമ്മേളനം TFI യുടെ മുഖ മുദ്രയാണ്. ഈ സമ്മേളനത്തിൽ വച്ചു കുടുംബ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നത് ആണ്.
ഈ മെഗാ ഇവന്റിൽ പങ്കു കൊള്ളുവാനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായും, രെജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 20 ആയും നിജ പെടുത്തിയിരിക്കുന്നു.
അന്നേ ദിവസം ജീവിതത്തിലെ ഓർമിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതൽ പ്രദോഷം വരെ ആഹ്ലാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാർന്ന പരിപാടികളും, നാടൻ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു
TFI ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനും, മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ
- ഇന്നസെന്റ് കുഴിപ്പിള്ളിൽ - 0877850505
- ടൈറ്റസ് - 0857309480
- ഡിനിൽ പീറ്റർ - 0879016035
- ഷിജു ശാസ്താംകുന്നേൽ - 0872745790
- തങ്കച്ചൻ - 0899531925
- PRO: ജോസൻ ജോസഫ് - 0872985877