സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, വീട്ടിൽ വച്ച് ബെന്‍സി ജോസഫ് ഇന്നലെ വീട്ടിലെ സ്റ്റെയര്‍കെയ്സില്‍ നിന്നും തെന്നി വീണ് മരണം സംഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണോ മരണം സ്ഥിരീകരിച്ചതെന്നു വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയം താഴത്തുപടി നിവാസികളായ കുടുംബം ദുബൈയില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. ബെൻസി ജോസഫ് ദുബായിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, യുസിഎൽ ലണ്ടനിൽ തുടർ വിദ്യാഭ്യാസത്തോടെ ഭർത്താവിനൊപ്പം യുകെയിൽ സ്ഥിരതാമസമാക്കി.
ബെൻസി ചെംസ്‌ഫോർഡിലെ ബിജെ ആർക്കിടെക്ചറൽ ഡിസൈനിൽ പ്ലാനിംഗ് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു.
11ഉം 14ഉം വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയുമാണ്. ചെംസ്‌ഫോര്‍ഡില്‍ താമസത്തിന് എത്തിയത് മൂത്ത കുട്ടിക്ക് ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം ലഭിച്ചതിനാല്‍ ആയിരുന്നു.
ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ അംഗങ്ങളാണ് ബെന്‍സിയുടെ കുടുംബം. ദുബായ് പള്ളിയില്‍ പ്രധാന നടത്തിപ്പുകാരനായിരുന്നു ബെന്‍സിയുടെ പിതാവ് കെ സി ജോസഫ്.
ഭര്‍ത്താവ് സിജി മാത്യുവും കുട്ടികളും ബെന്‍സിയുടെ ആകസ്മിക നിര്യാണത്തില്‍ എന്ത് ചെയ്യുമെന്നറിയാതെ വിഷമാവസ്ഥയില്‍ ആണ്.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland