Dublin: INMO ഇന്റർനാഷണൽ നഴ്സസ് സെക്ഷൻ കൾച്ചറൽ ഫെസ്റ്റ് ആഘോഷിക്കുന്നു.
അയർലണ്ട് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഭാഗമായ ഇന്റർനാഷണൽ നഴ്സസ് സെക്ഷൻ ആണ് ഓവർസീസ് നഴ്സസ്‌നു വേണ്ടി പ്രോഗ്രാം സംഘടിപ്പിക്കുന്നത് .
ജൂലൈ 2 ശനിയാഴ്ച ഡബ്ലിൻ റിച്ച്മണ്ട് എഡ്യൂക്കേഷൻ ആൻഡ് ഇവന്റ് സെന്ററിൽ വച്ച് ആണ് പ്രോഗ്രാം . മെമ്പേഴ്സിന് പ്രവേശനം സൗജന്യമാണ് ഭക്ഷണവും മറ്റു അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി , പങ്കെടുക്കാൻ താല്പര്യം ഉള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട് . ജൂൺ പകുതിയോടു കൂടി രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും . വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ള ആളുകളെ പരിചയപ്പെടുവാനും , വ്യത്യസ്തങ്ങളായ fashion, culture, food , programs ഒക്കെ കാണുവാനും അറിയുവാനും ആസ്വദിക്കുവാനും ഉള്ള ഒരവസരം കൂടിയാണ് ഇന്റർനാഷണൽ നഴ്സസ് സെക്ഷൻ ഒരുക്കുന്നത്.
രാജ്യത്തിൻറെ പല കോണുകളിൽ ജോലി ചെയ്യുന്നവർക്ക് ഒത്തു കൂടാനും അതിനു പുറമെ അയർലണ്ടിലെ നഴ്‌സസ്ന്റ ഏറ്റവും ശക്തമായ യൂണിയനോട് ചേർന്നു നിന്ന് പ്രവർത്തിക്കുവാനും ഉള്ള അവസരമായും കാണണം എന്നും പങ്കെടുക്കണം എന്നും സെക്ഷൻ ചെയർ പേഴ്സൺ ജിബിൻ മറ്റത്തിൽ സോമൻ അറിയിച്ചു.
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ , education@inmo.ie വിലാസത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland