രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. രണ്ടാം തരംഗത്തില്‍ നിരവധിപേര്‍ക്ക് ജീവനും നഷ്ട്ടമായിട്ടുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അനിശ്ചിത കാലത്തേയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് വിലക്കില്‍ ഇളവു നല്‍കിയിട്ടുണ്ട്. ഈ മാസം 24 മുതല്‍ വിലക്ക് നിലവില്‍ വരും. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടയില്‍ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിനും വിലക്കുണ്ട്.
ഇന്ത്യയിൽ നിന്നു ഒമാനിലേക്കുള്ള യാത്ര വിലക്കിൽ നിന്നു ആരോഗ്യ പ്രവർത്തകരേയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിവാക്കി.
പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ഒമാനിലെ മാളുകളിലും കടകളിലും പ്രവേശിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കമ്മിറ്റി .ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഒമാനിലെ മാളുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുടെ ശേഷി 50 ശതമാനമായി കുറച്ചതായി സുപ്രീംകമ്മിറ്റി അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ഓമനിലേക്കുള്ള യാത്ര വിലക്ക് ഏപ്രിൽ 24 മുതൽ വൈകിട്ട് 6 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സമിതി അറിയിച്ചു.
READ ALSO
🔘ഇന്ത്യയിലേക്കുള്ള യാത്ര കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്ന് അമേരിക്കയും,ആരോഗ്യ സമിതികളും
Travel update: #Oman to ban #flights to and from #India, #Bangladesh, and #Pakistan from April 26th.🔴 #AvGeek #COVIDSecondWave pic.twitter.com/XgY71F7u35
— Aero News (@teamaeronews) April 21, 2021