ഗാൾവേ: യുറോപ്പിന്റെ ഹൊറേബ് എന്ന് അറിയപ്പെടുന്ന അയർലൻഡിലെ ഗാൾവേ സെന്റ്‌ഏലീയാ ദേവാലയത്തിന്റെ ഇടവകപെരുന്നാൾ ജൂലൈ July 21 & 22 തീയതികളിൽ നടത്തപ്പെടുന്നു.
അഭി. അബ്രഹാം മാർ സ്തേഫാനോസ് തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ ജൂലായ് 21ന് വൈകിട്ട് 5.45 ന് കൊടിയേററിനേ തുടർന്ന് സന്ധ്യാനമസ്കാരവും പരി. പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ അനുസ്മരണവും വചന ശിശ്രൂഷയും ബഹു. ജോസഫ് ചിറവത്തൂർ അച്ചൻ (കുന്നങ്കുളം ഭദ്രാസന സെക്രട്ടറി ). July 22 രാവിലെ 9.30 ന് അഭി. അബ്രഹാം മാർ സ്തേഫാനോസ് തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ പരി.കുർബാനയെ തുടർന്ന് ഭക്തിനിർദരമായ റാസ, ആദ്യഭലശേഖരണം, നേർച്ച, ലേലം നടത്തപ്പെടുന്നു.
തുടർന്ന് "യൂത്ത്മീറ്റ് ". എല്ലാ വിശ്വാസികളും പരി. ഏലീയാ പ്രവാചകന്റെ പെരുന്നാളിൽ സംമ്പന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഇടവകക്ക് വേണ്ടി മാനേജിങ്ങ് കമ്മിറ്റി ക്ഷണിക്കുന്നു.
വാര്‍ത്ത അയച്ചത്: Varghese vaidyan st. Elijah church ☎️: 0858333437