യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
കോര്‍ക്ക്: നഴ്സിങ് മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കായി കോര്‍ക്ക് ഇന്ത്യന്‍ നഴ്സസും (COINNS) Ajinorah Global Ventures ഉം ചേര്‍ന്ന് നല്‍കുന്ന COINNS-AJINORAH നഴ്സസ് എക്സലന്‍സി അവാര്‍ഡിനായുള്ള നോമിനേഷനുകൾ ക്ഷണിക്കുന്നു. രണ്ട് എഡിഷനുകളായാണ് അവാര്‍ഡ് നിര്‍ണ്ണയം നടക്കുക.
ഫെബ്രുവരി 1 ാണ് നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി.
ഡബ്ലിന്‍ എഡിഷനില്‍ Donegal, Sligo, Leitrim, Monaghan, Cavan, Louth, Roscommonm, Longford, Meath, Westmeath, Dublinm Offaly, Carlow, Kildare, Wexford, Laois, Wicklow എന്നീ കൗണ്ടികളാണ് ഉള്‍പ്പെടുന്നത്.
കോര്‍ക്ക് എഡിഷനില്‍ Mayo, Galway, Clare, Limerick, Tipperary, Kerry, Waterford, Cork, Kikenny എന്നീ കൗണ്ടികളിലെ നഴ്സുമാര്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം.
പുരസ്കാര ദാനത്തോടനുബന്ധിച്ച് പ്രശസ്ത സംഗീതബാന്റായ ആല്‍മരത്തിന്റെ സംഗീതനിശയുമുണ്ടാവും. ഫെബ്രുവരി 11 ന് ഡബ്ലിന്‍ സയന്റോളജി ഓഡിറ്റോറിയത്തില്‍ വച്ചാണ് ഡബ്ലിന്‍ എഡിഷനിലെ പുരസ്കാരദാനം. ഫെബ്രുവരി 12 ന് Tivoli Clavton Hotel , Silver Springs ല്‍ വച്ചാണ് കോര്‍ക്ക് എഡിഷനിലെ പുരസ്കാര ദാനം.
പുരസ്കാരത്തിനായുള്ള നോമിനേഷനുകള്‍ സമര്‍പ്പിക്കുവാനായി താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ലഭ്യമാവുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കുക.