പമേഴ്‌സ് ടൗൺ: ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷത്തിൽ തകർത്താടി Palmerstown ഇന്ത്യൻ കമ്മ്യൂണിറ്റി. ജനുവരി 2 തിങ്കളാഴ്ച മൂന്നുമണിയോടുകൂടി Palmerstown St. Lorcans Boy's School ഹാളിൽ പരിപാടികൾ ആരംഭിച്ചു.
ഇൻഡോർ ഗെയിംസിനു ശേഷം നാലുമണിക്ക് എല്ലാവർക്കും ക്രിസ്മസ് കേക്കും ചായയും വിതരണം ചെയ്തു. 4.30 മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, നെറ്റിവിറ്റി പ്ലേ, സാന്താ വിസിറ്റ്, കോമഡി സ്കിറ്റ്, ബോളിവുഡ് ഡാൻസ്, മനോഹരമായ ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ കാണികൾക്ക് ആനന്ദ വിസ്മയം ഏകി. വളരെ ചിട്ടയോടും ഭംഗിയോടും ഓരോ പരിപാടികളും സ്റ്റേജിൽ അവതരിച്ചപ്പോൾ അത് കാണികളുടെ കണ്ണിനും മനസ്സിലും കുളിർമയേകി. എന്നും ഓർമ്മിച്ചു വയ്ക്കുവാൻ ഉള്ള ഒരു അസുലഭ നിമിഷമായി.
സ്പോൺസർമാരായ Waterman Tiles, Tilex, Blue Chips Tiles, Ginger Caterers നൽകിയ 25 യൂറോയുടെ ഗിഫ്റ്റ് കാർഡ് raffle ഡ്രോയിലൂടെ 7 ഭാഗ്യശാലികൾക്ക് കിട്ടി. പരസ്പര സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി പരിപാടികളിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ഓരോ ക്രിസ്മസ് കേക്ക് സമാനമായി നൽകി. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ 9:00 മണിക്ക് അവസാനിച്ചു.
പരിപാടിക്ക് ശേഷം നടത്തിയ പൊതുയോഗത്തിൽ വച്ച് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി Baby, Joji, Jithu, Libby, Nivya, Ryan എന്നിവരെ തിരഞ്ഞെടുത്തു.
📚READ ALSO:
🔘വെസ്റ്റ്‌മീത്തിലെ മോട്ടിന് സമീപം ബസ് അപകടത്തിൽപ്പെട്ട് 55 കാരനായ ബസ് ഐറിയൻ ഡ്രൈവർ മരിച്ചു
🔘 "മറ്റുള്ളവരെ ശ്രദ്ധിക്കുക" ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ വീട്ടിൽ നിർത്തണം - CMO
🔘ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും 390 മില്യൺ യൂറോ പിഴ- ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (IDP)
🔘ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി ; ഭക്ഷ്യസുരക്ഷാ വകുപ്പ്
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ