യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |
ഡബ്ലിൻ: അയർലൻഡ് മലയാളിയും കോട്ടയം പാമ്പാടി സ്വദേശിയുമായ വിധു സോജിൻ (43) നിര്യാതയായി.
ഇന്നു രാവിലെ 10. 00 മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 10 വർഷക്കാലമായി ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്നു വിധു.
അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നഴ്സായി വിധു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
18 വർഷക്കാലമായി അയർലണ്ടിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. മുമ്പ് ബ്ളാക്ക് റോക്കില്‍ താമസിച്ചിരുന്ന കുടുംബം അഞ്ച് വര്‍ഷം മുമ്പാണ് ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലേക്ക് താമസം മാറ്റിയത്.
കോട്ടയം പാമ്പാടി ആനിവേലിൽ എ.എം ജേക്കബിന്റെയും, ലിസമ്മയുടെയും മകളാണ് വിധു. കോട്ടയം സ്വദേശി സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് ഏക മകള്‍.
സംസ്കാര ശുശ്രൂഷകള്‍ അയര്‍ലണ്ടില്‍ നടത്തും. മൃതദേഹം ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊതു ദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
☎: 087 931 7931 Vinu jacob:
☎: 089 974 4678 Titony Thomas:
📚READ ALSO:
🔘പക്ഷിപ്പനി കേസുകളുടെ എണ്ണം വർദ്ധിച്ചു; കൗണ്ടി കാവനിൽ ഏറ്റവും പുതിയ കേസ്
യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |