ഇടുക്കി: ഹൈറേഞ്ചിൽ നിന്നും അയർലണ്ടിൽ എത്തിയ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ “High-Rangers In Ireland” സംഘടിപ്പിക്കുന്ന ആദ്യ, "ഹൈറേഞ്ചു സംഗമം നവംബർ 12 ശനിയാഴ്ച". മെഗാ ഇവന്റിലേക്ക് എല്ലാ ഹൈറേഞ്ചുകാരെയും കുടുംബത്തോടൊപ്പം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
3.00 മണി മുതൽ ഡബ്ലിൻ സ്വോർഡ്‌സിൽ ഓൾഡ് ബൊറോ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി താലൂക്കുകളിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയാണ് “High-Rangers In Ireland”.
പ്രവാസിജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്വന്തം നാടിന്റെ ഓർമ്മകൾ നിലനിർത്താനും ആ സാംസ്‌കാരിക പൈതൃകം ആഘോഷമാക്കാനും ഉള്ള ഒരു അവസരമായാണ് ഈ സംഗമത്തെ കാണുന്നതെന്ന് സംഘാടകർ അറിയിച്ചു. വിവിധ മത്സരങ്ങൾ, കലാപരിപാടികൾ , ഹൈറേഞ്ചു തനിമയിലുള്ള ഭക്ഷണം എന്നിവ ഈ മെഗാ ഇവന്റിന്റെ പ്രത്യേകതകൾ ആയിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 9 നു മുൻപായി രജിസ്റ്റർ ചെയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
☎: 0877707793 Sibu Jose
☎: 0899544170 Saibu Philip :
☎: 0894712411 Wilson Ottaplackal
☎: 0894599226 Mijin Manu Jose
☎: 0892115979 Emi Sebastian
🔘 തൊഴിലാളികൾക്ക് അവരുടെ ടിപ്പുകൾക്ക് അർഹതയുണ്ടാകുമെന്ന് ഉറപ്പാക്കുന്നതിന് പുതിയ നിയമം