പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി പോസ്റ്റ് ഓഫീസ് വഴിയും; എങ്ങനെ അപേക്ഷിക്കാം

പാസ്‌പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്  (PCC), അപേക്ഷകൾ ആളുകൾക്ക് ഇനി പോസ്റ്റ് ഓഫീസുകൾ വഴിയും, പാസ്പോർട്ട് സേവാ പോർട്ടൽ വഴിയും ഓൺലൈനായും  സമർപ്പിക്കാം. 

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ സുഗമമാക്കുന്നതിനായി 2010 മേയിലാണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവാ പദ്ധതി (PSP) അരംഭിച്ചത്. സാധാരണ ഒരു പാസ്‌പോർട്ട് പ്രെസസ് ചെയ്യാൻ 30 ദിവസമെടുക്കും. അടിയന്തര സാഹചര്യങ്ങളിൽ തത്കാൽ പദ്ധതിക്കു കീഴിൽ 1- 3 ദിവസത്തിനുള്ള നടപടികൾ പൂർത്തീകരിക്കാം.

പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളായി (POPSK) പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസുകളിലാണ് ഇതിനുള്ള സൗകര്യം ഇന്ത്യ പോസ്റ്റ് ഒരുക്കിയിരിക്കുത്. ജോലിക്കു മുതൽ വിദേശയാത്രയ്ക്കു വരെ നിലവിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ഉപയോഗതലങ്ങൾ വർധിച്ച സാഹചര്യത്തിലാണു സേവനങ്ങളും വ്യാപിപ്പിക്കുന്നത്.


പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് / പാസ്‌പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം. 

പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുക: www.passportindia.gov.in. പാസ്‌പോർട്ട് സേവ ഓൺലൈൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യുക.

നിങ്ങൾ ഒരു ലോഗിൻ ഐഡിയും പാസ്‌വേഡും നൽകുക.
ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

പോർട്ടലിൽ ലോഗിൻ ചെയ്തതിന് ശേഷം  അപേക്ഷിക്കുക

സ്‌ക്രീനിൽ ലഭ്യമായ 'Apply For Police Clearance Certificate' or പാസ്‌പോർട്ട്  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ വെബ്‌പേജ് ദൃശ്യമാകും.  

ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഫോം സബ്മിറ്റ് ചെയ്യുക.

ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ
ഇപ്പോൾ, ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിനായി, സ്ക്രീനിലെ ‘പേയ്‌ ആൻഡ് ഷെഡ്യൂൾ അപ്പോയിന്റ്മെന്റ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള അഭ്യർത്ഥന പ്രോസസ് ചെയ്യുന്നതിന് 'View Saved/Submitted Applications' ടാബിനു കീഴിലെ 'Pay and Schedule Appointment' ക്ലിക്ക് ചെയ്യുക.

ഓൺലൈൻ പേയ്‌മെന്റ്
എല്ലാ PSK/ POPSK/PO എന്നിവിടങ്ങളിലും അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ പേയ്‌മെന്റ് നിർബന്ധമാക്കിയിട്ടുണ്ട്.  ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് പോലുള്ള മാർഗങ്ങളിലേതെങ്കിലും ഉപയോഗിച്ച് ഫീസ് അടയ്ക്കുക.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (മാസ്റ്റർകാർഡ്, വിസ), ഇന്റർനെറ്റ് ബാങ്കിംഗ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അസോസിയേറ്റ് ബാങ്കുകളും മറ്റ് ബാങ്കുകളും), എസ്ബിഐ ബാങ്ക് . എന്നിവയിൽ  ഏതെങ്കിലും മോഡ് ഉപയോഗിച്ച് ഓൺലൈൻ പേയ്‌മെന്റ് നടത്താം.

രസീത് പ്രിന്റ് 
അപേക്ഷാ റഫറൻസ് നമ്പർ /അപ്പോയ്‌മെന്റ് നമ്പർ അടങ്ങിയ അപേക്ഷാ രസീത് പ്രിന്റ് ചെയ്യാൻ ‘ആപ്ലിക്കേഷൻ രസീത് പ്രിന്റ് ചെയ്യുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത തീയതിയിൽ ബുക്ക് ചെയ്തിരിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രം (PSK) അല്ലെങ്കിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (RPO) സന്ദർശിക്കുക. ആവശ്യമായ എല്ലാ രേഖകളും കൊണ്ടുപോകാൻ മറക്കരുത്.

ഭാവി റഫറൻസിനായി ആപ്ലിക്കേഷൻ രസീത് സൂക്ഷിക്കുക.

പാസ്പോർട്ട് അപേക്ഷയ്ക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധിത രേഖയാണ്. അപേക്ഷകന്റെ റസിഡൻഷ്യൽ വിലാസം അനുസരിച്ച് ലോക്കൽ പോലീസ് സ്റ്റേഷനുകളാന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. അപേക്ഷകന്റെ മുൻകാല ചരിത്രം പരിശോധിച്ചാണ് പിസിസി അനുവദിക്കുക. ഒരു വ്യക്തി തൊഴിൽ, ദീർഘകാല വിസ, റസിഡൻഷ്യൽ സ്റ്റാറ്റസ് അല്ലെങ്കിൽ വിദേശ രാജ്യത്തേക്കുള്ള കുടിയേറ്റം എന്നിവയ്ക്കായി അപേക്ഷിക്കുമ്പോൾ സ്ഥിരീകരണത്തിനും സർട്ടിഫിക്കറ്റ് ആവശ്യമാണ്.

📚READ ALSO:

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...