ഡബ്ലിൻ: സംഗീതം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരുടെ കുടുംബ സംഗമമായ മെഹ്ഫിൽ, താല മാർട്ടിൻ ഡീ പോറസ് സ്‌കൂൾ ഹാളിൽ ചേർന്നു.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള കലാകാരന്മാരും ആസ്വാദകരും, സുഹൃത്തുക്കളും അയർലണ്ടിന്റെ വിവിധയിടങ്ങളിൽ നിന്നും പങ്കെടുത്തു. പാട്ടും കവിതയും കഥയും നർമ്മവും ഇടകലർന്ന്, ഇഴചേർത്ത ജീവിതാനുഭങ്ങളുമായാണ് വർഷങ്ങൾക്കു ശേഷം മെഹ്ഫിൽ ചേർന്നത്. ഇത്തവണ മലയാളം ആണ് വർഷങ്ങൾക്ക് ശേഷം മെഹ്ഫിൽ സംഘടിപ്പിച്ചത്.
എല്ലാ കലകളും ചേർന്ന ജീവിതാനുഭവങ്ങൾ ചേർന്നതാണ് മെഹ്ഫിൽ എന്ന് മലയാളം സെക്രട്ടറി വിജയാനന്ദ് ആമുഖമായി പറഞ്ഞു.
അജിത് കേശവൻ, മംഗള രാജേഷ്, റിസൺ ചുങ്കത്ത്, വി ഡി രാജൻ, ജിംസൺ ജെയിംസ്, രാജൻ ചിറ്റാർ, അനിൽ മാരാമൺ, ലോറൻസ് കുരിയാക്കോസ് , അനീഷ് കെ ജോയ്, ബിജു എടക്കര, സുബിൻ തുടങ്ങിയവർ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. റജി മലയാളം (ആസ്ട്രെലിയ) മുഖ്യാഥിതി ആയിരുന്നു. കൗൺസിലർ ബേബി പെരപ്പെടൻ ആശംസകൾ നേർന്നു. നിരവധി പേര് ചർച്ചയിലും അനുഭവങ്ങൾ അവതരിപ്പിക്കുന്നതിലും പങ്കെടുത്തു. ബേസിൽ സ്കറിയ സ്വാഗതവും വിജയാനന്ദ് നന്ദിയും പറഞ്ഞു.
🔘അമേരിക്കയിൽ കുഞ്ഞ് ഉൾപ്പെടെ നാല് ഇന്ത്യൻ വംശജരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി,