വാട്ടർഫോഡ്: അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ വാട്ടർഫോഡ് വൈകിങ്സ് ക്രിക്കറ്റ് ക്ലബ് അതിഗംഭീരമായി ഓണം ആഘോഷിച്ചു. അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ വാട്ടർഫോഡ് വൈകിങ്സ് ക്രിക്കറ്റ് ക്ലബ് കേരള തനിമയെ തൊട്ട് ഉണർത്തുന്ന രീതിയിൽ ആയിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷം.
കുട്ടികളുടെ നൃത്തദൃശ്യങ്ങളും കലാകായിക മത്സരങ്ങളും മുതിർന്നവരുടെ ഗാനങ്ങൾ, വടംവലി എല്ലാം ഉൾക്കൊളിച്ചു കൊണ്ടായിരുന്നു വൈകിങ്സ് ക്ലബ്ബിന്റെ കുടുംബസമേധമുള്ള 2022 ഓണം. പങ്കെടുത്തവർക്കും അയർലണ്ടിലെ എല്ലാവർക്കും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും നല്ല നാളെകൾ ഒരിക്കൽ കൂടി ഉണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് ക്ലബ് പരിപാടികൾ അവസാനിച്ചു.