ഡബ്ലിന്‍: ഡബ്ലിനിലെ മലയാളി ദമ്പതികളായ ലിജോണ്‍ ജോണ്സണ്- ടീനു നവീന്‍ എന്നിവരുടെ മൂന്ന് വയസ്സു പ്രായമുള്ള മകള്‍ EVELYN LIJOHN മരണപ്പെട്ടു. സെപ്തംബര്‍ 19 തിങ്കളാഴ്ച EVELYN ഈ ലോകത്തോട് വിട പറഞ്ഞു.
കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് കുഞ്ഞ് എവ്ലിന്റെ വിയോഗം. ഡബ്ലിന്‍ ഐ പി സി സഭാംഗവും മാവേലിക്കര സ്വദേശികളുമായ താലയിലെ ലിജോണ്‍-ടീനു ദമ്പതികളുടെ ഏക മകളാണ് ഏവ്ലിൻ.
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ഐ,പി,സി ഡബ്ലിന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി.
📚READ ALSO: