അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ ക്രാന്തി ലോക്കൽ ഷോപ്പിങ് ക്യാമ്പയിൻ ഉത്‌ഘാടനം നിർവഹിച്ചു .

ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus McDonagh നിർവഹിച്ചു . ബ്ലാഞ്ചെസ്‌ടൗണിലെ ജസ്റ്റിൻസ്  എന്ന ലോക്കൽ ഷോപ്പിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം വര്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി കൃതജ്ഞതയും അറിയിച്ചു . ചടങ്ങിൽ Gerry Rooney, Ex General Secretary at Permanent Defence Force Other Ranks Representative Association നേതാവ് ആശംസയും അറിയിച്ചു . ഡബ്ലിൻ സൗത്ത് യൂണിറ്റ് സെക്രെട്ടറി ഷിജിമോന്റെ നേത്രത്വത്തിൽ നിരവധി ക്രാന്തി അംഗങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.





ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൽ ഉത്‌ഘാടനം callan-Thomastown കൗൺസിലർ ശ്രീ ജോ ലയൺസ് നിർവഹിച്ചു .  ലോക്കൽ ഷോപ്പിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ചും വർധിച്ചു വരുന്ന ജീവിത ചിലവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ചടങ്ങിൽ കിൽക്കെനി യൂണിറ്റ് സെക്രെട്ടറി അനിൽ ജോസഫ് രാമപുരം സ്വാഗതം ആശംസിച്ചു . ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ബെന്നി ആന്റണി നന്ദിയും അറിയിച്ചു .


ക്രാന്തി ലെറ്റർകെനി യൂണിറ്റിൽ ലോക്കൽ ഷോപ്പിങ് ക്യാമ്പയിൻ ഉത്‌ഘാടനം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും സോഷ്യൽ ആക്ടിവിസ്റ്റുമായ ഇയാദ് മാഷെൽ നിർവഹിച്ചു . ചെറിയ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾ ചെലവഴിക്കുന്ന പണം ഈ സമൂഹത്തിലേക്ക് തിരികെ വരുമെന്നും അത് സാമ്പത്തിക ഞെരുക്കം കുറയ്ക്കുമെന്നും ഇയാദ് മാഷെൽ അഭിപ്രായപ്പെട്ടു .


ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിൽ നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം ക്രാന്തി ദേശീയ ജോയിൻ സെക്രെട്ടറി അനൂപ് ജോൺ നിർവഹിച്ചു .ലിസ്ഡഗൻ ഷോപ്പിംഗ് സെന്ററിലെ ഡൻഫി ഫാമിലി ബുച്ചേഴ്‌സിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രെട്ടറി കെ എസ് നവീൻ സ്വാഗതം ആശംസിച്ചു .




ക്രാന്തി കോർക്ക് യൂണിറ്റിന്റെ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം മെൽബ മേരി വിത്സണും ക്രാന്തി Drogheda യൂണിറ്റ് ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം രതീഷ് സുരേഷും നിർവഹിച്ചു .

ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ഇന്ന് നടന്ന ലോക്കൽ ഷോപ്പിങ് ക്യാമ്പയിനിൽ 100 ൽ അധികം ക്രാന്തി പ്രവർത്തകർ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ ലോക്കൽ ഷോപ്പ് അടച്ചു പൂട്ടൽ ഭീഷണിക്കെതിരെ പ്രതികരിച്ചുകൊണ്ട് വിവിധ ലോക്കൽ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ലോക്കൽ ഷോപ്പുകളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

വാർത്ത അയച്ചത് : സരിന്‍ വി.സദാശിവന്‍, central committee, Kranthi 

📚READ ALSO:




🔔 Join UCMIIRELAND (യു ക് മി ) :  *Post Your Quires Directly 👇👇

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...