അയർലണ്ടിൽ ഭാരതീയ ജനതാ പാർട്ടി (BJP ) യെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുമിക്കാം ഒത്തുചേരാം - ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
ലോകം മുഴുവൻ കുടിയേറിയാലും എന്റെ രാജ്യം എന്റെ മാതൃ രാജ്യമാണ്. ജീവിക്കുന്ന രാജ്യത്തു ആ രാജ്യത്തെ സ്നേഹിക്കുന്നതോടൊപ്പം മാതൃ രാജ്യം എന്നാൽ ഇന്ത്യക്കാർക്ക് അത് ഇന്ത്യയാണ് ഏതു രാജ്യത്തായാലും ജന്മ ദേശം, ദേശസ്നേഹം മുദ്രാവാക്യം മാത്രമല്ല ഭാരതീയർക്ക് അത് ജീവിത ദൗത്യമാണ്. ഒരിക്കലും നമ്മൾ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന ഒന്നിനെയും ഏറ്റെടുക്കില്ല പകരം നമ്മുടെ സംസ്‌കാരവും പൈതൃകവും പ്രകടമാക്കുന്നു.
രാജ്യം, പൗരത്വം, ഭാഷ, പാരമ്പര്യം, സ്വദേശവും സംസ്കാരവും സുരക്ഷ എന്നിവയിലെ വ്യക്തികളുടെ വൈകാരിക അനുഭവമാണ് ദേശസ്നേഹം. അത് എപ്പോഴും നിങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസമാണ്. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഈ വികാരം, ഒരു രാജ്യത്തെ സ്നേഹിക്കുന്നതും, അധിനിവേശത്തെ എല്ലാറ്റിനെയും ബലിഷ്ഠമാക്കുന്നതിനുള്ള സന്നദ്ധതയുടെ സാരാംശമാണ്. ഒരു ദേശസ്നേഹിയുടെ - വ്യക്തിത്വം, തന്റെ ശക്തിയുടെ വിജയങ്ങളും സംസ്കാരവും അഭിമാനിക്കുന്ന, അവന്റെ പ്രാദേശിക ദേശത്തിന്റെ പാരമ്പര്യത്തിന്റെയും സ്വഭാവസവിശേഷതകളെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു. ജനങ്ങളുടെ നേട്ടത്തിനായി അഭിമാനിക്കുന്നു. അവരുടെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ നടക്കുമ്പോൾ രാജ്യമാകണം അഭിമാനം.
പ്രകടമാക്കാൻ വിമുഖത ഉണ്ടായാലും മനസ്സിൽ സ്വന്തം മണ്ണും ഓർമ്മകളും പ്രവാസിക്ക് പുനർ ജനിക്കും.
ഒരു പ്രവാസിക്ക് ഏറ്റവും മികച്ച രാജ്യം എന്ന ആശയം സ്വന്തം മണ്ണും പ്രഭാതവും ജനിച്ച നാടിൻറെ നനവ് ഏറുന്ന മനസ്സുമായിരുക്കും എന്തൊക്കെ മറച്ചാലും ഓർമ്മകൾ അത് ഒരുവനെ കൊച്ചു കുട്ടിയിലേക്ക് നയിക്കും അമ്മയുടെ മാതൃ വാസ്തല്യത്തിലേക്ക് നയിക്കും കാരണം അമ്മ എപ്പോഴും സംരക്ഷിക്കുന്നു, സന്തോഷകരമായ ഒരു കുട്ടിക്കാലം പ്രദാനം ചെയ്യുന്നു.
ഭാരതാംബയെ സ്നേഹിക്കുന്നവർക്ക് മാതൃ രാജ്യത്തിന്റെ വികസനത്തിൽ ഊറ്റം കൊള്ളാൻ കൂടെചേരാം ഭാരതീയനായി ഭാരതത്തെയും ബിജെപി യെയും ഇന്ത്യാ മഹാരാജ്യത്തിന്റെ വികസന നയങ്ങളെയും ഓർത്തു അഭിമാനിക്കാൻ ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു,
ജീവിക്കുന്ന രാജ്യത്തെ, അയർലണ്ടിനെയും സപ്പോർട്ട് ചെയ്യുന്ന പോലെ നമുക്ക് ഒരുമിച്ചു ചേരാം നമ്മുടെ മാതൃ രാജ്യത്തെയും സ്നേഹിക്കാം ... ദേശ സ്നേഹത്തോടെ.. വളരാം ..
ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
കടപ്പാട് : ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
📚READ ALSO:
🔔 Join UCMIIRELAND (യു ക് മി ) : *Post Your Quires Directly 👇👇