ലിമെറിക്ക് : കേരളത്തിന്റെ ദേശിയ ഉത്സവമായ ഓണക്കാലത്തിന്റെ സജീവ സ്മരണ പുതുക്കിക്കൊണ്ടു മഹാബലിയുടെ വരവും ഓണസദ്യയും കുട്ടികളുടെ ഓണക്കളികളുമായി ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഓണാഘോഷത്തിന്റെ ആഹ്‌ളാദത്തിമിർപ്പിലാണ്. സെപ്തംബർ മാസം മൂന്നാം തീയതി ശനിയാഴ്ച ഇടവകയുടെ പതിവുള്ള വിശുദ്ധ കുർബാന സെന്റ് ഒലിവർ പ്ലങ്കറ്റ് ദേവാലയത്തിൽ രാവിലെ 8 30 മുതൽ ആരംഭിക്കും.
വികാരി ഫാ.നൈനാൻ കുരിയാക്കോസ് കാർമികത്വം വഹിക്കും 11.00 മണി മുതൽ മുൻഗരെറ് ഹാളിൽ ഓണ പരിപാടികൾക്ക് തുടക്കം കുറിക്കും. പൊതു സമ്മേളനത്തിനു ഫാ.നൈനാൻ കുരിയാക്കോസ് അധ്യക്ഷത വഹിക്കും. മുഖ്യ അതിഥി ഫാ.റോബിൻ തോമസ് (കത്തോലിക്ക ഇടവക വികാരി ) ഓണ സന്ദേശം നൽകും.
തുടർന്ന് തിരുവാതിര, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികൾ വഞ്ചിപ്പാട്ട്, ഫോൾക്‌ഡാൻസ് , നാടൻപാട്ട്, ഗാനമേള എന്നിവ ഉണ്ടായിരിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയും ക്രമീകരിച്ചിട്ടുണ്ട്. വടംവലി, ഉറിയടി തുടങ്ങിയ വിവിധ കായിക മത്സരങ്ങളും നടത്തപ്പെടും.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാകുന്നു. ഇടവക വികാരി ഫാ.നൈനാൻ കുരിയാക്കോസ്, ട്രസ്ടീ ശ്രീ.റെനി ജോർജ്, സെക്രെട്ടറി ശ്രീ.സൈനു നൈനാൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഫുഡ് കമ്മിറ്റി കോഓർഡിനേറ്റർ ശ്രീ.പ്രവീൺ സി നൈനാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.ആശിഷ് രവി കോശി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും. ഐശ്വര്യയുവും സമ്പൽസമൃദ്ധിയും സന്തോഷവറും നിറഞ്ഞ ഒരു പൊന്നോണം എല്ലാ മലയാളികൾക്കും നേരുന്നതായി ഫാ.നൈനാൻ കുരിയാക്കോസ് അറിയിച്ചു.
- ☎: 0894244825 Mr.Reni George (Trustee)
- ☎: 0892678401 Mr.Sainu Ninan (Secretary)
- ☎: 0870985983 Mr. Ashish Ravi Koshy (Program Committee Convenor)
- ☎: 0873150373 Mr. Praveen C Ninan (Food Committee Coordinator)
🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്