ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 30 ശനിയാഴ്ച.

ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ഈ ശനിയാഴ്ച (ജൂലൈ 30) നടക്കും. കൗണ്ടി മയോയിലുള്ള

ക്രോഗ് പാട്രിക് മലയുടെ ബേസ് സെൻ്ററിലെ ഗ്രോട്ടോയിൽ രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് ശേഷം മലകയറ്റം ആരംഭിക്കും.
അയർലണ്ടിൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടുമുതൽ തീർത്ഥാടകർ പ്രവഹിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയിൽ സെൻ്റ് പാട്രിക് നാപ്പതുദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. ‘റീക്ക് സൺഡേ’ എന്നറിയപ്പെടുന്ന ജൂലൈ മാസത്തിലെ അവസാന ഞായറാഴചയോടനുബന്ധിച്ചും അല്ലാതെയും ആയിരക്കണക്കിനു വിശ്വാസികൾ വ്രതശുദ്ധിയോടെ നഗ്നപാദരായി വിശുദ്ധ മലനിരകൾ കയറുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയാണ് തീർത്ഥാടനത്തിനു നേതൃത്വം കൊടുക്കുന്നത്. തീർത്ഥാടനത്തൊടനുബന്ധിച്ച് ജൂലൈ 22 മുതൽ വൈകിട്ട് 9 നു നൊവേനയും പ്രാർത്ഥനയും നടന്നുവരുന്നു.
ഏവരേയും തീർത്ഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും, തീർത്ഥാടകർ ശനിയാഴ്ച് രാവിലെ 8 മണിക്ക് ക്രോഗ് പാട്രിക് ബേസ് സെൻ്ററിൽ ഒത്തുകൂടണമെമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ബെന്നി ജോൺ - 087 323 6132, ജെയ്സൺ ജോസഫ് - 087 134 8726, ബിനു തോമസ് - 089 237 4070.

📚READ ALSO:

🔘 Staff Nurses: Intellectual Disability Adult & Children’s Respite Services | Interviews Online |  2nd and 3rd August 2022


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...