ന്യൂഡല്‍ഹി: ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി. ആകെ വോട്ടുകളുടെ മൂല്യത്തിന്റെ 64.03 ശതമാനം വോട്ട് നേടി ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി ആയി. ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്.
യശ്വന്ത് സിന്‍ഹക്ക് 35.97 ശതമാനമാണ് നേടാനായത്.. എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയാണ് മുര്‍മു. പ്രതിപക്ഷ നിരയുടെ എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പരാജയം സമ്മതിച്ചു. ജൂലൈ 25നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2,61,062) നേടി.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ നേതാവ്
ഝാർഖണ്ഡ് മുൻ ഗവർണർ കൂടിയായ ദ്രൗപദി മുർമു അനുഭവസമ്പത്തുമായാണ് രാജ്യത്തെ പ്രഥമ വനിതയാകുന്നത്.
താഴെതട്ടിലെ നിർധന ജീവിതത്തിന്റെ അനുഭവ പാഠം. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി ഉയരങ്ങൾ കീഴടക്കിയ നിശ്ചദാർഡ്യം. ഇന്ത്യയിലെ പരമോന്നത പദവിയിലേക്ക് എത്തിയ ദ്രൗപദി ദുർമുവിന് പ്രത്യേകതകൾ നിരവധിയാണ്.
1958 ജൂൺ 20 ന് ഒഡീഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനനം. ഗോത്ര വിഭാഗത്തിൽ വരുന്ന സന്താൾ വംശജയാണ്. ഭുവനേശ്വറിലെ രാമാദേവി വനിത കോളജിൽ നിന്ന് ബി എ ബിരുദം സ്വന്തമാക്കി.
1979 മുതൽ 83 വരെ ഒഡീഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി പ്രവർത്തിച്ചു.
1994 -97 കാലയളവിൽ റയ്റങ്ക് പൂറിൽ അധ്യാപികയായി. 97 മുതൽ സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നെ ഉയരങ്ങൾ ഓരോന്നായി കീഴടക്കുകയായിരുന്നു. കൗൺസിലറായി, എസ് ടി മോർച്ച സംസ്ഥാന അധ്യക്ഷയായി. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ നിയോജമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2007 ൽ മികച്ച സാമാജികക്കുളള പുരസ്കാരം നേടി. ഗതാഗതം, വാണിജ്യം, മൃഗസംരക്ഷണം അങ്ങനെ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തന മികവ് തെളിയിച്ചു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായിരുന്നു.
തദ്ദേശ സ്ഥാപന പ്രതിനിധിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം രാഷ്ട്രപതി ഭവൻ വരെ എത്തി നിൽക്കുന്നു. ഗോത്രവർഗത്തിൽ നിന്ന് മാത്രമല്ല ഒഡീഷയിൽ നിന്നുളള ആദ്യ രാഷ്ട്രപതി കൂടിയാണ് ദ്രൗപദി മുർമു.
ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് മോദിയും നഡ്ഡയും രാജ്യമെങ്ങും ബിജെപിയുടെ ആഘോഷം, ദ്രൗപദി മുർമുവിന്റെ വസതിയിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
📚READ ALSO:
🔘അയർലണ്ടിൽ എങ്ങനെ നിങ്ങളുടെ യാത്ര ഒരു താമസസ്ഥലം അല്ലെങ്കിൽ വർക്ക് പ്ലേസ് ,ബന്ധിപ്പിച്ചു *പബ്ലിക് ട്രാൻസ്‌പോർട്ട്, നടത്തം, ബസ്, ലൂവാസ്, ഐറിഷ് റെയിൽ, ഫെറി സമയം,വാടക കാറിൽ,കാർപൂളിംഗ് വഴി, സൈക്കിൾ* ഉപയോഗിച്ച് സമയത്തെ ആസൂത്രണം ചെയ്യാം
🔘 സ്നേഹപൂർവം "ശാലു - " ഞാൻ തകർന്നു, അപമാനിക്കപ്പെട്ടു. ഒരു ഭീരുവിനെപ്പോലെ ഞാൻ അവിടെ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.