അയർലൻഡ്: അയർലണ്ടിൽ സംസ്‌കൃത പഠനവുമായി ബന്ധപ്പെട്ട് "ഇന്ത്യ-അയർലൻഡ് സൗഹൃദ പ്രഭാഷണ പരമ്പര" ആരംഭിച്ചു.
ഇന്ത്യ അയർലൻഡ് ബൗദ്ധിക സംവാദം, സാമൂഹിക സാമ്പത്തിക വികസനം, ജനാധിപത്യ ഭരണം, സാങ്കേതികവിദ്യ, കല, സംസ്കാരം എന്നിവയിലെ അനുഭവങ്ങളുടെയും നൂതനത്വങ്ങളുടെയും പങ്കിടൽ എന്നിവയുടെ കൂടെ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. അംബാസഡർ അഖിലേഷ് മിശ്ര, ഇന്ത്യ അയർലൻഡ് ഫ്രണ്ട്‌ഷിപ്പ് പ്രഭാഷണ പരമ്പരയെ പരിചയപ്പെടുത്തുന്ന തന്റെ പ്രസംഗത്തിൽ സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
അയർലണ്ടിൽ സംസ്‌കൃതം പഠിപ്പിക്കുന്നതിനെ കുറിച്ച് #പത്മശ്രീ, #ICCR വേൾഡ് സംസ്‌കൃത അവാർഡ് ജേതാവ് ശ്രീ റട്ഗർ കോർട്ടൻഹോസ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യ-അയർലൻഡ് സൗഹൃദ പ്രഭാഷണ പരമ്പരയിൽ ഉൾക്കൊള്ളിച്ച ആദ്യ പടിയായിരുന്നു പ്രഭാഷണം. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകളും ഇതിന്റെ ഭാഗമായി ഉണ്ടാകും എംബസി അറിയിച്ചു.
“ഞാൻ സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു, കാരണം ഞാൻ ഈ ഭാഷയെ സ്നേഹിക്കുന്നു. ഞാൻ അയർലണ്ടിൽ താമസിക്കുന്നു, അവിടെ ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളെ സംസ്‌കൃത ഭാഷ പഠിപ്പിക്കുന്നു. സംസ്‌കൃതം ആളുകൾക്ക് തങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിൽ എനിക്ക് സന്തോഷവും ആദരവുമുണ്ട്,”
അന്ന് പ്രൊഫസർ റട്‌ജർ കോർട്ടൻഹോസ്റ്റ് പറഞ്ഞത് ഉദ്ധരിച്ച് എഎൻഐയുടെ ട്വീറ്റിൽ പറയുന്നു.
President Ram Nath Kovind presents Padma Shri award to Ireland's Professor Rutger Kortenhorst for his contribution to popularising Sanskrit in Irish schools. pic.twitter.com/NB8JrZ6ctw
— ANI (@ANI) March 28, 2022
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് 2020-ലെ 'ലോക സംസ്‌കൃത സമ്മാനം' നൽകി റട്‌ജർ കോർട്ടൻഹോസ്റ്റിനെ ആദരിച്ചു.
അയർലണ്ടിലെ ഡബ്ലിനിലെ ജോൺ സ്കോട്ടസ് സീനിയർ സ്കൂളിലെ അയർലൻഡ് സംസ്കൃത അധ്യാപകനാണ് റട്ഗർ കോർട്ടെൻ ഹോസ്റ്റ്. അയർലണ്ടിൽ സംസ്‌കൃത ഭാഷയുടെ പ്രചരണത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിച്ചതിനാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
2021 ഓഗസ്റ്റ് 29-ന് സംപ്രേക്ഷണം ചെയ്ത ‘മൻ കി ബാത്ത്’ ഷോയുടെ ഒരു എപ്പിസോഡിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി റട്ഗർ കോർട്ടൻഹോസ്റ്റിനെ ആദരിച്ചു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland