ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള 4 നില കെട്ടിടം കത്തിയമർന്ന് 27 പേർ വെന്തുമരിച്ചു. 8 പേർക്ക് പൊള്ളലേറ്റു. കെട്ടിടത്തിൽ നിന്ന് പുറത്തേക് ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. മരിച്ചവർ കൂടുതലും കെട്ടിടത്തിൽ നിന്നും ചാടിയവർ.
പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്‌ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടമാണ് കത്തിയത്. 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങി. മരണസംഖ്യ ഉയർന്നേക്കാം. സിസിടിവി കാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവർത്തിച്ചിരുന്ന കെട്ടിടമാണെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായ സ്ഥലത്ത് എൻഡിആർഎഫ് സംഘം ഇന്ന് (13/05/2022) വൈകിട്ട് എത്തി. 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
At least 20 people were killed in fire that broke out at a building near Mundka Metro Station in Outer Delhi on Friday, Delhi Fire Services chief Atul Garg said. “It’s a massive fire. So far, we have recovered 20 bodies from 1st and 2nd floor.
— Millat Times English (@Millat_English) May 13, 2022
pic.twitter.com/66QxXBZ42I
“ഡൽഹിയിലെ ദാരുണമായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
#Delhi: मुंडका में भीषण आग से जान बचाने के लिए लोग बिल्डिंग से छलांग लगा रहे थे तो कुछ रस्सी के सहारे कूद रहे थे, क्रेन की भी ली जा रही थी मदद। अभी तक 16 लोगों की मौत की पुष्टि। pic.twitter.com/GZhQycJqii
— NBT Dilli (@NBTDilli) May 13, 2022
വെള്ളി വൈകിട്ട് 4.40ഓടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ് എത്തിയാണ് തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചത്. കാരണം അറിവായിട്ടില്ല. രാത്രി വൈകി തീ അണച്ചു.
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland