യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.
ദുബായ്: യു.എ.ഇ പ്രസിഡന്റും യു.എ.ഇ സായുധ സേനയുടെ പരമോന്നത കമാന്ററും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 74 വയസ്സായിരുന്നു.
യു എ ഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് മരണവാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ യു എ ഇ യിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായി യു എ ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥരീകരിച്ചത്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണത്തെ തുടർന്ന് 2004 ലാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
1948-ല്‍ ശൈഖ് സായിദിന്റെ മൂത്ത മകനായി ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു. യുഎഇയുടെ പ്രസിഡന്റായതിനുശേഷം രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് അദ്ദേഹം. ശെെഖ് ഖലീഫയുടെ ഭരണത്തിന്‍ കീഴില്‍ ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പിതാവ് ഷെയ്ഖ് സായിദ് സ്ഥാപിച്ച പാതയില്‍ തുടരുക എന്നതായിരുന്നു അദ്ദേഹത്തിന്റെയും ലക്ഷ്യം.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland