കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത (52 ) കാലം ചെയ്തു. വിശ്വസിക്കാൻ ആകാതെ വിശ്വാസികൾ.
മണർകാട് സെന്റ് മേരിസ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെൻ്റ്.മേരീസ് ആശുപത്രിയിൽ എത്തിച്ചു. രാത്രി 9.30 ഓടെ മരണം സംഭവിച്ചു. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ്.
വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.
ഇന്ന് വൈകുന്നേരം 5 വരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനം . തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. ബുധനാഴ് ഉച്ചകഴിഞ്ഞ് 3ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland