ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. യോഗയിലൂടെ ആരോഗ്യം നിലനിർത്താം. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു.
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ ലോകം ഒരുങ്ങുമ്പോൾ, കൊറോണ വൈറസ് പാൻഡെമിക് കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിസിക്കൽ മോഡിൽ ഇത് ആഘോഷിക്കാൻ ഇന്ത്യയും ഉറ്റുനോക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ മാസ് യോഗ പരിപാടി നയിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ വെള്ളിയാഴ്ച അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്ന 15,000 യോഗ പ്രേമികളും മോദിക്കൊപ്പം ചേരും. രാവിലെ 5:30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ പരിപാടി ആരംഭിക്കും, തുടർന്ന് 7 നും 7.45 നും ഇടയിൽ യോഗ സെഷനും നടക്കും.
Greetings on #YogaDay! https://t.co/dNTZyKdcXv
— Narendra Modi (@narendramodi) June 21, 2022
ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം.
ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.
2014 സെപ്തംബർ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) തന്റെ പ്രസംഗത്തിനിടെ ആദ്യമായി ഒരു അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11 ന്, UNGA ജൂൺ 21 ലോക യോഗ ദിനമായി അല്ലെങ്കിൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. 2015 മുതൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.
ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാര്‍ത്ഥ ഫിറ്റ്‌നസ്. ഇത് നേടിയെടുക്കാന്‍ ഒരാളെ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് യോഗ.ശരീരത്തിന് വിശ്രമം നല്‍കുന്ന മികച്ച രീതിയായ ഇത് വിഷാദരോഗത്തില്‍ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുടെ സന്ദേശം.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland