ഡബ്ലിനിൽ മലയാളികളുടെ കൂട്ടായ്‌മ കേരളാ ഹൌസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ ആഘോഷങ്ങൾ വർണ്ണാഭമായി. പഴയ പരിചയക്കാരെ കാണാനോ പുതിയ മുഖങ്ങളെ കാണാനോ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം രസകരമായ ഒരു ദിവസം ഫുഡ് കഴിച്ചു ആസ്വദിക്കാനും ആഗ്രഹിക്കുന്ന എല്ലാവർക്കും, കാർണിവൽ 2022 ജൂൺ 18 ന് രാവിലെ 8 മുതൽ രാത്രി 8 വരെ ആഘോഷമായി.
സംഘാടകർ എല്ലായ്‌പ്പോഴും കേരള ഹൗസ് കാർണിവൽ ആസൂത്രണം ചെയ്യുന്നത് 'പൂരം' ('ഫെസ്റ്റിവൽ' എന്നതിന്റെ മലയാളം വിവർത്തനം) എന്നതിന് സമാനമായ ഒരു അനുഭവം നൽകാനും അവരുടെ വാർഷികം ആഘോഷിക്കാനുമാണ്.
അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡര്‍ അഖിലേഷ് മിശ്ര, Emer Higgins. T.D, Cllr.ബേബി പെരേപ്പാടൻ, മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കേരളാ ഹൗസ് ചീഫ് കോ ഓര്‍ഡിനേറ്ററും,മേളയുടെ പ്രധാന സംഘടകനുമായ റോയി കുഞ്ചിലക്കാട് പതാക ഉയര്‍ത്തിയതോടെ കാര്‍ണിവലിന് ഔദ്യോഗിക തുടക്കമായി. ഭാരതസ്നേഹം നിറഞ്ഞു നിന്ന വേദിയിൽ ഇന്ത്യന്‍ ദേശിയ ഗാനവും ഐറിഷ് ദേശിയ ഗാനവും ആലപിച്ചു.
കേരളാ ഹൗസ് കോ ഓര്‍ഡിനേറ്റര്‍ ഉദയ് നൂറനാട് അധ്യക്ഷത വഹിച്ച പൊതു ചടങ്ങില്‍, യൂറോപ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വിജയി മിഷേല്‍ ഷോച്ചന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ അയര്‍ലണ്ടിലെ താമസക്കാരനുമായ എം വി നരസിംഹറാവു, ഏലിയാമ്മ ചാക്കോ (പ്രവാസി പ്രതിനിധി), ഷിനു ജോസഫ് (ഫോമ) ,ഷാല്‍ബിന്‍ ജോസഫ് (എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗം) എന്നിവരെ ആദരിച്ചു.
ഡ്രോഗഡ അളിയന്‍സ് & ഇന്ത്യന്‍ അമ്പാസിഡര്‍ അഖിലേഷ് മിശ്ര |
8 ടീമുകള്‍ അരയും തലയും മുറുക്കി അണിനിരന്ന വടംവലി മത്സരത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു വിജയം കരസ്ഥമാക്കി ഡ്രോഗഡ അളിയന്‍സ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. മറ്റുള്ളവരോട് വിജയിച്ചെങ്കിലും താലയിലെ ‘ഐറിഷ് അച്ചായന്‍’ ടീമിനു ‘ ഡ്രോഗഡ അളിയന്‍മാരോട് പിടിച്ചു നിൽക്കാനായില്ല
ഫുട്ബോൾ മത്സരത്തിൽ ഐറിഷ് ബ്ലാസ്റ്റേഴ്സും ,ലീമെറിക്ക് റിഡ്രിക്ക് എഫ് സിയും ,‘കേരളാ ഹൗസ് കാര്‍ണിവല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ഡബ്ലിനിലെ ഐറിഷ് ബ്ലാസ്റ്റേസും വിജയിച്ചു.വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സ് റണ്ണര്‍ അപ്പ് ആയി. യംഗസ്റ്റേഴ്‌സില്‍ ലീമെറിക്ക് റിഡ്രിക്ക് എഫ് സി ചാമ്പ്യന്‍മാരായി,ഗോള്‍വേ ഗാലക്‌സിയാണ് റണ്ണേഴ്സ് അപ്പായത്.
കാര്‍ണിവലിനോട് അനുബന്ധിച്ച് നടത്തിയ ഓൾ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരത്തില്‍ പുതുമുഖമായ ആഡംസ് ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബ് ,തങ്ങളുടെ എതിരാളികളായ ബുഡ്ഡീസ് കാവനെ ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
പ്രത്യേകം തയാറാക്കിയ സ്റ്റാളുകളില്‍ മലയാളിത്വം തുളുമ്പുന്ന നിരവധി വിഭവങ്ങളും,റോയൽ കാറ്ററിങ് ഹോട്ടൽ ഉൾപ്പടെ ഉള്ളവരുടെ സ്പെഷ്യൽ മെനുകളും അണിനിരന്നതോടെ തികച്ചും ഉത്സവച്ഛായയിലായി കാര്‍ണിവല്‍ വേദി.
മലയാള പുസ്തകമേള, കൗണ്ടി മയോയില്‍ നിന്നു വിൽക്കാനെത്തിയ കരിയാപ്പിന്‍ തൈകള്‍ ,എന്നിവയും വൈകിട്ട് പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീതസദസ്സും ചെണ്ടമേളവും,നൃത്ത ദൃശ്യങ്ങളും മേള കൊഴുപ്പിച്ചു. ഇരുനൂറോളം മലയാളി മങ്കമാർ അവതരിപ്പിച്ച തിരുവാതിരയും നടന്നു.
വടംവലിയോ തിരുവാതിരയോ മാർഗംകളിയോ കുതിരസവാരിയോ ബൗൺസി കാസിലോ ആകട്ടെ, പങ്കെടുക്കുന്ന എല്ലാവർക്കും വിനോദം ഉറപ്പാക്കിയായിരുന്നു കേരളാ ഹൗസിന്റെ ആഘോഷങ്ങൾ. വിവിധ മത്സരങ്ങൾ, മാജിക് ഷോകൾ, പെറ്റ് ഷോകൾ, പഞ്ചഗുസ്തി മത്സരം ,ചെസ്സ് മത്സരം ചിത്രരചനാ മത്സരങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരുന്നത്.
KERALA HOUSE CARNIVAL 2022
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland