ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട് ഡബ്ലിനിൻ എത്തിച്ചേർന്നു. ഫാ. രാജേഷ് മേച്ചിറാകത്ത് ഉപരിപഠനത്തിനായ് പോയ ഒഴിവിലാണു പുതിയ നിയമനം.
താമരശേരി രൂപതാ തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി വികാരിയായിരിക്കെയാണ് അയർലണ്ടിലേയ്ക്കുള്ള നിയമനം. സൈക്കോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചുവരികയായിരുന്നു. താമരശേരി രൂപതയിലെ വിവിധ ദേവാലയങ്ങളിലും, സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിലും, കാരുണ്യ ഭവനിലും , രൂപതാ ഫൈനാൻസ് കൗൺസിലിലും സേവനം ചെയ്തിട്ടുണ്ട്. ഡൽഹി ഫരിദാബാദ് രൂപതയിലും സൗദി അറേബ്യയിലും വൈദീകനായി ശുശ്രൂഷചെയ്തു.
ഡബ്ലിനിൻ എത്തിച്ചേർന്ന ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിനെ സീറോ മലബാർ സഭയുടെ അയർലണ്ട് കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, ഡബ്ലിൻ സോണൽ ട്രസ്റ്റി സെക്രട്ടറി സീജോ കാച്ചപ്പിള്ളിയും, ട്രസ്റ്റി സുരേഷ് സെബാസ്റ്റ്യനും, കുർബാന സെൻ്ററുകളെ പ്രധിനിതീകരിച്ച് ബിനോയ് ജോസും സോണൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland