സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സ്, ഉദ്ഘാടനവും നൃത്തവിരുന്നും, പ്രവേശനം സൗജന്യം
കലയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

2017 ലെ Gaisce വെങ്കല മെഡല്‍ ജേതാവും, അമൃത ടി വി സൂപ്പര്‍ ഡാന്‍സര്‍ ജുനിയര്‍ സെമിഫൈനലിസ്റ്റുമായ സപ്താരാമനാണ് സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയും, നൃത്ത അധ്യാപികയും.
2 വർഷത്തിനു ശേഷം, സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സ്, ഡബ്ലിൻ, അയർലൻഡ്, 2022 ഏപ്രിൽ 3 ന് 15.30 മണിക്ക് താലയിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടത്തുന്നു.
അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്രയാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പ്രശസ്ത നര്‍ത്തകി ചിത്രാലക്ഷ്മിയും ചടങ്ങില്‍ സന്നിഹിതയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേദിവസം വിവിധ നൃത്ത-സംഗീത പരിപാടികളും നടക്കുന്നതാണ്.
ദിവസം വിജയകരമാക്കാൻ എല്ലാവരേയും ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രവേശനം സൗജന്യം ആയിരിക്കും. നിങ്ങൾക്ക് റാഫിൾ ടിക്കറ്റുകൾ എടുക്കാം. വലിയ സമ്മാനങ്ങൾ ഉണ്ടാകും.
മാറ്റർ പബ്ലിക് ഹോസ്പിറ്റലിലെ ക്യാൻസർ രോഗികൾക്കുള്ള ചാരിറ്റി ഫണ്ട് റൈസർ ആയ മാറ്റർ ഫൗണ്ടേഷനുമായി ഒരു നല്ല കാര്യത്തിനായി കൈകോർക്കാം.
നിങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹമായിരിക്കും. 🙏നന്ദി. സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സ് സംഘാടകര്‍ അറിയിച്ചു.
2015 ല്‍ ഇറ്റലിയില്‍ നടന്ന ലോക ഡാന്‍സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡിനെ പ്രതിധീകരിച്ച് പങ്കെടുത്തുകൊണ്ട് ഫോക് ഡാന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സപ്താരാമന്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് എന്നിവര്‍ പങ്കെടുത്ത ചടങ്ങുകളിലും നൃത്തം അവതരിപ്പിക്കാന്‍ സപ്താരാമന് അവസരം ലഭിച്ചിരുന്നു.
#SapthaSwaraInstituteofPerformingArts #CompasionthroughArts #materfoundation