ഇസ്ലാമാബാദ്: പാക് സൈന്യത്തിന്റെ സിയാല്‍ കോട്ട് സൈനിക താവളത്തില്‍ സ്ഫോടനമുണ്ടായി. നിലവില്‍ ഇതുമൂലമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- പഞ്ചാബ് പ്രവശ്യയിലെ സൈനിക താവളത്തിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി എന്ന് പ്രദേശിക മാധ്യമങ്ങൾ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
- സൈനിക താവളത്തിൽ ആയുധശേഖരണ കേന്ദ്രത്തിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.
- സ്ഫോടന കാര്യം അറിവായിട്ടില്ല.
വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ടിലെ സൈനിക താവളത്തിൽ വൻ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്. ഒന്നിലധികം സ്ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടത്
സിയാല്‍കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പാകിസ്ഥാന് ദിനപത്രമായ ഡെയ്ലി മിലാപ്പിന്റെ എഡിറ്റര്‍ ഋഷി സൂരി ട്വീറ്റ് ചെയ്തു. ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണിതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തീജ്വാലകള്‍ എല്ലായിടത്തും കാണാം. സംഭവത്തിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
Something is Happening in #Sialkot
Cant #Sialkot pic.twitter.com/UsZ97NhW7M— MariA RazAa (@RazaaMaria) March 20, 2022
സംഭവത്തില്‍ ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഈ സ്ഫോടനങ്ങളെ കുറിച്ച് പാകിസ്ഥാന് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളും ലഭിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കന്റോണ്‍മെന്റ് ഏരിയയാണ് സിയാല്‍കോട്ട് കാന്റ് പ്രദേശം. 1852-ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയാണ് ഇത് സ്ഥാപിച്ചത്.
അടുത്തിടെ പാക്കിസ്ഥാനിലെ പെഷവാറില്‍ ജുമുഅ നിസ്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു. 56 പേര് ഈ ആക്രമണത്തില്‍ മരിച്ചു. 190ലധികം പേര്‍ക്ക് പരിക്കേറ്റു.
#پاکستان - شمالی پاکستان میں #سیالکوٹ فوجی اڈے پر متعدد دھماکے۔ ابتدائی اشارے یہ ہیں کہ یہ گولہ بارود ذخیرہ کرنے کا علاقہ ہے۔ ایک بڑی آگ جل رہی ہے۔ وجہ ابھی تک غیر تصدیق شدہ ہے۔ @MilapNN #Pakistan #Sialkot @SuriNavin @rishi_suri pic.twitter.com/zbVDfQBSBP
— The Daily Milap (@TheDailyMilap) March 20, 2022