ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം
ജസ്റ്റിസ് പി ഗോപിനാഥാണ് ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പലതവണ വാദം കേട്ട ഹർജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.
ദിലീപിന്റെ സുഹൃത്തുക്കളും സിനിമ മേഖലയിൽ ഉള്ളവരും വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp