തൃശ്ശൂർ: 5 വയസ്സുകാരിയെ അതിരപ്പിള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.
അതിരപ്പിള്ളി കണ്ണന്‍കുഴിയിലാണ് സംഭവം നടന്നത്. പുത്തന്‍ചിറയില്‍ നിന്നുള്ള ആഗ്‌നിമിയ (5) ആണ് കൊല്ലപ്പെട്ടത്. മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകളാണ് ആഗ്നിമിയ. സംഭവത്തില്‍ കുട്ടിയുടെ പിതാവ് നിഖിലിനും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. രണ്ടുപേരും അബോധാവസ്ഥയിലാണ്. ബൈക്കില്‍ യാത്ര ചെയ്യുമ്പോയാണ് ആന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവര്‍.
വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ തറവാട് വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്.മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ഇവർ. ആനയെ കണ്ട് വീട്ടുകാർ ചിതറി ഒടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. ചവിട്ടിയതായും പറയുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിലും അപ്പുപ്പൻ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പ് ആഗ്മിനിയ മരണപെട്ടിരുന്നു.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp