മുംബൈ നേവൽ ഡോക്ക്‌യാർഡിൽ ഇന്ന് നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ ഐഎൻഎസ് രൺവീർ കപ്പലിലെ ആന്തരിക കമ്പാർട്ടുമെന്റിലുണ്ടായ സ്‌ഫോടനത്തിൽ 3 നാവികസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒരു പ്രസ്താവനയിൽ നാവികസേന പറഞ്ഞു: “ഇന്ന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ, ഐഎൻഎസ് രൺവീർ കപ്പലിലെ ആന്തരിക കമ്പാർട്ടുമെന്റിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് മൂന്ന് നാവിക സേനാംഗങ്ങൾ മരണത്തിന് കീഴടങ്ങി.
ഉടൻ തന്നെ പ്രതികരിച്ച കപ്പൽ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കാര്യമായ വസ്തു നാശമില്ല. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വാര്‍ത്തക്കുറിപ്പിറക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. കപ്പലിലെ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും ഉടന്‍തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
Three dead, 11 injured in explosion on board destroyer INS Ranvir https://t.co/rDYX0jRFpN via @IndianExpress
— UCMI (@UCMI5) January 19, 2022
നാവികസേനയിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധക്കപ്പലുകളിൽ ഒന്നായ ഐഎൻഎസ് രൺവീർ സോവിയറ്റ് കാലഘട്ടത്തിലെ ഒരു ഡിസ്ട്രോയറാണ്, ഇത് 1986 ഏപ്രിലിൽ കമ്മീഷൻ ചെയ്തു. ഐഎൻഎസ് രൺവീർ 2021 നവംബർ മുതൽ ഈസ്റ്റേൺ നേവൽ കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷൻ വിന്യാസത്തിലാണെന്നും ഉടൻ തന്നെ ബേസ് പോർട്ടിലേക്ക് മടങ്ങുമെന്നും നാവികസേന അറിയിച്ചു.
🔰ആധാറും ചിപ്പും വരുന്നു പ്രോപ്പര്‍ട്ടി കാര്‍ഡ്
🔰 അയർലൻഡിനെക്കുറിച്ച് | About Ireland | Republic of Ireland | Poblacht na hÉireann
🔰ഐഎൻഎസ് രൺവീറിലെ സ്‌ഫോടനത്തിൽ 3 നാവികസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു
🔰Bon Secours Hospital Hiring | Nurses in various Specialities