അയർലണ്ട് മലയാളി ബ്രേയിലെ സിൽഫിയുടെ മാതാവ്, അന്നമ്മ ആൻറണി, തെക്കേടത്ത്,കുറവിലങ്ങാട് (അന്നമ്മ ടീച്ചർ 83) നിര്യാതയായി. കൂടല്ലൂർ പാറയടിയിൽ കുടുംബാംഗമാണ് ആണ്. സംസ്കാരശ്രുശ്രൂഷകൾ പിന്നീട്.
സെന്റ് മേരീസ് എൽപി സ്കൂൾ,മാറിടം കടപ്ലാമറ്റത്ത് ഹെഡ്മിസ്ട്രസ് ആയി തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അന്നമ്മ ടീച്ചർ, പാലാ രൂപതാ കോർപ്പറേറ്റിലെ വിവിധ പ്രൈമറി സ്കൂളുകളിൽ (കൂട്ടിക്കൽ, കൂടല്ലൂർ , വടകര, കുറവിലങ്ങാട് ) അധ്യാപികയായും വർഷങ്ങളോളം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭർത്താവ്: ടി. സി ആൻറണി.
മക്കൾ: അഡ്വ. സിജി ആൻറണി (കേരള ഹൈക്കോർട്ട് ), സിബി ആൻറണി (കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യാപകൻ ) ,സില്ലിക്കുട്ടി (നഴ്സ്, ദുബായ്),സിനി (ടീച്ചർ, സൗത്ത് ആഫ്രിക്ക), സിൽഫി (നേഴ്സ്, അയർലൻഡ്), ലിബിൻ ജോസ് ( എൻജിനീയർ ,യുകെ).
മരുമക്കൾ: ലൂണ പടിഞ്ഞാറ്റുമാലിൽ,( മോനിപ്പള്ളി എസ് കെ പി എസ് അധ്യാപിക), റാണി കാക്കനാട് ( കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ടൈറ്റസ് ജെറോം മേപ്പുറത്ത്ശേരിൽ( ദുബായ്), വർഗീസ് കുര്യൻ ചോതിരകുന്നേൽ(സൗത്ത് ആഫ്രിക്ക),ബിനു തോമസ് കോയിക്കലേട്ട്(അയർലൻഡ്), ജൂബിലന്റ് ( നേഴ്സ് ) മാങ്കിലേട്ട്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘നിയന്ത്രണങ്ങൾ ജനുവരി 30 ഞായറാഴ്ച വരെ; അയർലണ്ടിൽ 11,683 കേസുകൾ