മഞ്ഞുവീഴ്ചയില്‍ വിനോദ സഞ്ചാരികള്‍ മരിച്ച പാകിസ്ഥാനിലെ മറിയില്‍ രക്ഷ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈനികരെ നിയോഗിച്ചു; മരണം 23 ആയി
ലാഹോര്‍: മഞ്ഞുവീഴ്ചയില്‍ 21 വിനോദ സഞ്ചാരികള്‍ മരിച്ച പാകിസ്ഥാനിലെ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഒന്നേകാല്‍ ലക്ഷത്തില്‍പരം കാറുകള്‍ മേഖലയില്‍ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.
വടക്കന്‍ പാകിസ്ഥാനിലെ മൂരി മലമേഖലയില്‍ മഞ്ഞ് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് തണുത്തുവിറച്ച് മരിച്ചത്. ഇസ്ലാമാബാദ് പൊലീസ് ഉദ്യോഗസ്ഥന്‍ നവീദ് ഇക്ബാലും ഭാര്യയും 6 മക്കളും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അടക്കം 21 പേരാണ് ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.
മഞ്ഞുവീഴ്ച കൂടിയതോടെ വാഹനത്തിലെ ഹീറ്റുകള്‍ ഓണ്‍ യാത്ര തുടര്‍ന്നതാണ് ഒക്സിജന്‍ കുറവിന് ഇടയാക്കിയത്. അപകടത്തിന് ശേഷം മേഖലയില്‍ നിന്ന് 300 യാത്രക്കാരെ രക്ഷപ്പെടത്തിയെന്ന് സൈന്യം അറിയിക്കുന്നു. ഇനിയും നിരവധി പേര്‍ പലയിടത്തായി കുടുങ്ങിക്കിടപ്പുണ്ട്.