കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിലായി. മുരുകൻ (ഗൗതം)എന്നയാളെ കണ്ണൂർ പാപ്പിനിശ്ശേരിയിൽ വെച്ചാണ് എൻ.ഐ.ഐ കസ്റ്റഡിയിലെടുത്തത്.
മുരുകൻ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്നരഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.
2016ലെ ആയുധപരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകൻ. മുരുകൻ ആയുധപരിശീലനം നൽകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എടക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്.
നിലവിൽ കണ്ണൂർ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
മാവോയിസ്റ്റ് ബന്ധം സംശയിച്ച് കഴിഞ്ഞ ദിവസം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് പേർക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല. തുടർന്ന് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.