സിനഡ് ഓൺ സിനഡാലിറ്റി : സീറോ മലബാർ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഡബ്ലിൻ : 2021 - 2023 വർഷങ്ങളിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ വത്തിക്കാൻ സിനഡിൻ്റെ സീറോ മലബാർ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ പ്രവർത്തനങ്ങൾ ഡബ്ലിനിൻ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്തു.
സിനഡൽ സഭയ്ക്കായി : കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും’ (For a Synodal Church: Communion, Participation, and Mission) എന്നതാണ് ഈ സിനഡിൻ്റെ പ്രമേയം. എല്ലാ വൈദികരേയും സമർപ്പിതരേയും, എല്ലാ വിശ്വാസികളേയും ഇതര ക്രൈസ്തവ വിശ്വാസികളേയും, മറ്റ് മത വിശ്വാസികളേയും കേൾക്കാനും അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുമാണ് പോപ്പ് ഫ്രാൻസീസിൻ്റെ ആഹ്വാനം.
സിനഡിൻ്റെ പ്രമേയമായ കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും കുടുംബങ്ങളിൽനിന്ന് ആരംഭിക്കണമെന്ന് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ആഹ്വാനം ചെയ്തു. കുടുബാഗങ്ങൾ പരസ്പരം ശ്രവിക്കാൻ തയ്യാറായാൽ ഒരുമയോടെ മുന്നേറാൻ സാധിക്കും. സിനഡൽ ചർച്ച് എന്നത് നിത്യജീവനിലേയ്ക്കൂള്ള ഒരുമിച്ചുള്ള യാത്രയായതിനാൽ ഒപ്പം നിൽക്കുന്നവരേയും എതിർസ്വരങ്ങളും ശ്രവിച്ചുവേണം സഭാപ്രവർത്തനങ്ങൾ നടത്തേണ്ടത് - ബിഷപ്പ് പറഞ്ഞു. താല ഫെറ്റർകെയിൽ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടന്ന ചടങ്ങിൽ സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്. സഭായോഗം, സോണൽ കമ്മറ്റി ഭാരവാഹികൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, കാറ്റിക്കിസം കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു. മറ്റ് രാജ്യങ്ങളിലെ വിശ്വാസികൾക്കായി ചടങ്ങുകളുടെ ഓൺലൈൻ സംപ്രേക്ഷണം ഒരുക്കിയിരുന്നു. സിനഡിനോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സീറോ മലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്കായുള്ള ചെറുപുഷ്പം മിഷ്യൻ ലീഗിൻ്റേയും, തിരുബാല സഖ്യത്തിൻ്റേയും ഡബ്ലിൻ സോണൽ തല ഉത്ഘാടനവും തദ്ദവസരത്തിൽ നടന്നു.
ഒക്ടോബർ 10ന് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സിനഡിലേയ്ക്ക് സഭ ഔദ്യോഗീകമായി പ്രവേശിച്ചു. രൂപതാതലം, ദേശീയതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നീ ഘട്ടങ്ങളിലൂടെ മുന്നേറുന്ന സിനഡിൻ്റെ രൂപതാതല സിനഡ് സമ്മേളനങ്ങൾ 2021 ഒക്ടോബർ 17 മുതൽ 2022 ഏപ്രിൽ വരെ നടക്കും. രൂപതാതലത്തിൽനിന്ന് ഉരുത്തിരിയുന്ന പ്രവർത്തനരേഖയുമായി നാഷണൽ തല സമ്മേളനം നടക്കും. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡ് സമ്മേളിക്കും. 2023 ഒക്ടോബറിൽ വത്തിക്കാനിൽ ആഗോളതല സിനഡ് സമ്മേളിക്കും.
കൂടുതൽ വായിക്കുക
https://www.facebook.com/UNITYOFCOMMONMALAYALIIRELAND
WhatsApp Group link : https://chat.whatsapp.com/H8QA2d7U2IZBkjW7lADd3Q
UCMI IRELAND (യു ക് മി ) The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & Join
#irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer